| Wednesday, 15th March 2017, 11:28 am

വര്‍ക്കല എം.ജി.എം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ കോപ്പിയടിച്ചെന്നാരോപിച്ചുള്ള മാനേജ്‌മെന്റിന്റെ ഭീഷണികാരണമെന്ന് ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ക്കല: എം.ജി.എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അര്‍ജുന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പരാതിയുമായി അര്‍ജുന്റെ മാതാവ്. വര്‍ക്കല പൊലീസിനാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.

കോപ്പിയടിച്ചെന്നാരോപിച്ച് അര്‍ജുനെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നുമാണ് മാതാവ് പരാതിയില്‍ പറയുന്നത്.

അര്‍ജുന്റെ മരണത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ മാനേജ്മെന്റ് മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു. മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയിരുന്നതായി അര്‍ജുന്റെ അമ്മ പറഞ്ഞു.

എന്നാല്‍, മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ബന്ധുക്കളുടെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.

അതേസമയം തങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോപ്പയടിക്കരുത് എ മുന്നുറിയിപ്പു നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് മാനേജ്‌മെന്റിന്റെ വാദം.

സ്‌കൂളിനു ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more