കൊച്ചി: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദിന്റെ ജീവിതം സിനിമയാകുന്നു. ‘ഷഹീദ് വാരിയംകുന്നന്‍’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.ടി കുഞ്ഞുമുഹമ്മദാണ്.
ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
‘തന്നെ വെടി വയ്ക്കുമ്പോൾ കണ്ണ് മൂടരുതെന്നും കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കിൽ ഭാവി ചരിത്രകാരന്മാർ തന്നെ ഭീരുവായി ചിത്രീകരിക്കുമെന്നും പ്രഖ്യാപിച്ച ഊർജ്ജസ്വലനായ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു’ എന്നതാണ് സിനിമയുടെ പരസ്യവാചകം.
അതേസമയം സംവിധായകന്‍ ആഷിഖ് അബുവും വാരിയന്‍കുന്നത്തിന്റെ ജീവിതം സിനിമയാക്കുന്നുണ്ട്. നടന്‍ പൃഥ്വിരാജാണ് വാരിയന്‍കുന്നത്ത് കുഞ്ഞ ഹമ്മദ് ഹാജിയാവുന്നത്.
വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം2021 ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു അറിയിച്ചു.
സിക്കന്ദറും മൊയ്ദീനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹര്‍ഷദ്, റമീസ് എന്നിവരാണ് തിരക്കഥ.
2017-ൽ പുറത്തിറങ്ങിയ വിശ്വാസപൂർവ്വം മൻസൂർ ആണ് കുഞ്ഞുമുഹമ്മദ് ഒരുക്കിയ അവസാന ചിത്രം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ