'അദ്ദേഹത്തിനെതിരെയുള്ള അക്രമണം ഞങ്ങള്‍ ഓരോരുത്തരെയും അക്രമിക്കുന്നത് പോലെയാണ്'; വരവരറാവുവിനെ വിട്ടയക്കണമെന്ന ആവശ്യവുമായി യുവകവികള്‍
ന്യൂദല്‍ഹി: ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണകാത്ത് കഴിയുന്ന തെലുങ്കു കവിയും ആക്റ്റിവിസ്റ്റുമായ വരവരറാവുവിനെ വിട്ടയക്കണമെന്ന ആവശ്യവുമായി യുവകവികള്‍. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വരവരറാവുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യയിലെ യുവകവികള്‍ രംഗത്തുവന്നത്.
അസീം സുന്ദന്‍, ആമിര്‍ അസീസ്, കൗഷിക്ക് രാജ്, നവീന്‍ ചൗദരി തുടങ്ങി നിരവധി കവികളാണ് വരവരറാവുവിനെ വിട്ടയക്കണമെന്ന പൊതു പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ‘ഈ രാജ്യത്തെ യുവകവികള്‍ എന്ന നിലയില്‍ പറയുകയാണ്, വരവരറാവുവിനെതിരെയുള്ള അക്രമണം ഞങ്ങളോരോരുത്തരെയും അക്രമിക്കുന്നതുപോലെയാണ്’, പൊതുപ്രസ്താവനയില്‍ കവികള്‍ പറയുന്നു.
തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് വരവരറാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആര്‍. സത്യനാരായണ അയ്യര്‍ അറിയിച്ചിരുന്നു. 22 മാസമായി ജയിലില്‍ കഴിയുന്ന വരവരറാവു ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും ഇതുവരെ അത് അനുവദിച്ചില്ല. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തേ റാവുവിന്റെ സഹോദരീപുത്രനും എഴുത്തുകാരനുമായ എന്‍. വേണുഗോപാല്‍ റാവുവും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഭീമ കൊറേഗാവ് കേസില്‍ റാവുവിനെ തെറ്റായി പ്രതി ചേര്‍ത്തതിലോ അദ്ദേഹത്തിന് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്നതിലോ അല്ല ഇപ്പോഴത്തെ ആശങ്ക, ആരോഗ്യ സ്ഥിതി വഷാളാവുന്നതിലാണ്,’എന്‍. വേണുഗോപാല്‍ റാവു പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ