മഹാരാഷ്ട്ര: ബോംബെ ഹൈക്കോടതിയില്‍ വരവര റാവുവിന്റെ ഇടക്കാല ജാമ്യാപേക്ഷ എതിര്‍ത്ത് എന്‍.ഐ.എ.
ജാമ്യം തേടുന്നതിനായി റാവു കൊവിഡ് 19 ന്റെയും വാര്‍ദ്ധക്യത്തിന്റെയും പേരില്‍ അനാവശ്യ ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു എന്നാണ് എന്‍.ഐ.എ മുന്നോട്ട്‌വെക്കുന്ന വാദം.
ഓരോ കേസുകളുടെയും വസ്തുതകളും സാഹചര്യങ്ങളും റാവുവിനെതിരായ കുറ്റകരമായ വസ്തുക്കളുടെ സൂക്ഷ്മ പരിശോധനയും ജാമ്യാപേക്ഷയില്‍ തീരുമാനിക്കേണ്ടതുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.
ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ കാത്ത് കഴിയുന്ന വരവര റാവുവിന് ഈയടുത്ത് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ 22 മാസമായി അദ്ദേഹം ജയിലില്‍ കഴിയുകയാണ്. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു അദ്ദേഹം.
റാവുവിന്റെ ആരോഗ്യ നില നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണെന്നും അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഭാര്യയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.
വരവര റാവു ഉള്‍പ്പെടെ പഴയ ആക്ടിവിസ്റ്റുകള്‍ക്കെതിരെ കൊവിഡ് കാലഘട്ടത്തില്‍ യാതൊരു വിചാരണയും കൂടാതെ യു.എ.പി.എ ചുമത്തി ജയിലിനുള്ളില്‍ അടയ്ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ