കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമല്‍നീരദ് ഫഹദ് ഫാസില്‍ ചിത്രം “വരത്തന്” റിലീസ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 22 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇയോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.
അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വാഗമണ്‍, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷന്‍.
മായാനദി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയും സ്വാഭാവിക അഭിനയം കാഴ്ച്ചവെയ്ക്കുകയും ചെയ്ത ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായികയായി എത്തുന്നത്.
പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വായമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ്. വിവേക് ഹര്ഷന് എഡിറ്റിങ്. സംഗീതം സുഷിന് ശ്യാം.
അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ബിലാല്‍ 2 വൈകാന്‍ കാരണം ഈ ചിത്രവും അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സുമാണ്. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ഈ ചിത്രം പൂര്‍ത്തിയാക്കിയശേഷമായിരിക്കും ട്രാന്‍സിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുക. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് അമല്‍ നീരദാണ്.