| Tuesday, 24th July 2018, 7:33 am

ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ കുറ്റപത്രം തയ്യാറായി; ആദ്യ മൂന്ന് പ്രതികളും ടൈഗര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ മൂന്നു പൊലീസുകാരെ മുഖ്യപ്രതികളാക്കി കുറ്റപത്രം തയ്യാറായതായി റിപ്പോര്‍ട്ട്. ആലുവ റൂറല്‍ മുന്‍ പൊലീസ് മേധാവി എ.വി. ജോര്‍ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളായ വരാപ്പുഴ മുന്‍ എസ്.ഐ ജി.എസ്. ദീപക് നാലാം പ്രതിയായ കുറ്റപത്രത്തില്‍ പറവൂര്‍ മുന്‍ സി.ഐ ക്രിസ്പിന്‍ സാമും ഉള്‍പ്പെട്ടിട്ടുണ്ട്.

സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറാണ് ഒന്നാം പ്രതി. ജിതിന്‍ രാജ്, സുമേഷ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. പ്രതികളുടെ ഫോണ്‍ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ; കോഴിക്കോട് കുട്ടിയുടെ മരണം ഷിഗെല്ല ബാധിച്ചല്ലെന്ന് പരിശോധനാ ഫലം


സംഭവം നടക്കുമ്പോള്‍ ആലുവ റൂറല്‍ പൊലീസ് മേധാവിയായിരുന്ന എ.വി. ജോര്‍ജ്, ആലുവ ഡി.വൈ.എസ്.പി പ്രഫുല്ലചന്ദ്രന്‍ എന്നിവര്‍ കേസില്‍ പ്രതികളാവില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് 11 പൊലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ അറസ്റ്റിലായത്.

ആലുവ പൊലീസ് മേധാവിയായിരുന്ന എ.വി. ജോര്‍ജ് സസ്പെന്‍ഷനിലാണ്.

ഏപ്രില്‍ ആറിനാണ് ഒരു സംഘമാളുകള്‍ വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ചത്. പിന്നാലെ വാസുദേവന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. അന്ന് രാത്രി പത്തരയോടെ ശ്രീജിത്തിനെ പ്രതിയെന്നാരോപിച്ച് ആര്‍.ടി.എഫ് കസ്റ്റഡിയിലെടുത്തു.


ALSO READ: ഗൗരി ലങ്കേഷ് വധം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍: പിടികൂടാനുള്ളത് വെടിവെച്ചയാളെ


തുടര്‍ന്ന് ഏപ്രില്‍ എട്ടിന് പുലര്‍ച്ചെ വയറുവേദനയെ തുടര്‍ന്ന് ശ്രീജിത്തിനെ ആശുപത്രിയിലാക്കി. ഒമ്പതിന് രാത്രി ഏഴു മണിക്ക് ശ്രീജിത്ത് മരിച്ചു. വന്‍കുടല്‍ പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് വ്യക്തമായി

We use cookies to give you the best possible experience. Learn more