| Monday, 18th June 2018, 11:24 am

വരാപ്പുഴ കസ്റ്റഡി മരണം; കസ്റ്റഡിയിലായിരുന്ന മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിനെ തുടര്‍ന്ന് അറസ്റ്റിലായ മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യ ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആര്‍.ടി.എഫ് ഉദ്യോഗസ്ഥരായിരുന്ന സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

രണ്ട് ലക്ഷം രൂപയുടെ ആള്‍ ജാമ്യവും ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹജരാവുക എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍


Also Read “അന്ന് ഋഷിരാജ് സിംഗിന് താമസിക്കാന്‍ ഒരു വീടു കിട്ടിയിരുന്നെങ്കില്‍ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ല”; ടി. പി സെന്‍കുമാര്‍

തങ്ങള്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉയര്‍ന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് ഇവരുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്.

നേരത്തെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ആര്‍.ടി.എഫുകാരെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ഉടന്‍ റൂറല്‍ പൊലീസിന് ശ്രീജിത്തിനെ കൈമാറിയെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. കുറ്റം തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more