|

സുരേഷേട്ടന്റെ 'ഞാനിതിങ്ങെടുക്കുവാ' ഡയലോഗ് ചേര്‍ക്കാന്‍ കാരണം ജോണി ആന്റണി; തുറന്നുപറഞ്ഞ് അനൂപ് സത്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: 2020 ല്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ ഫീല്‍ ഗുഡ് മൂവി എന്ന് പ്രശംസ നേടിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആയിരുന്നു സംവിധാനം.

ശോഭന, ഉര്‍വശി, സുരേഷ് ഗോപി, കെ.പി.എ.സി. ലളിത, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതില്‍ ജോണി ആന്റണിയുടെ ഡോ. ബോസ് എന്ന കഥാപാത്രത്തിന്റേത് മികച്ച പ്രകടനമായിരുന്നു. സിനിമയിലെ നര്‍മരംഗങ്ങളില്‍ അസാധ്യ പ്രകടനമായിരുന്നു ജോണി ആന്റണിയുടേത്.

ചിത്രത്തില്‍ ഏറെ ചിരി പടര്‍ത്തിയ രംഗമായിരുന്നു സുരേഷ് ഗോപിയുടെ കഥാപാത്രത്തോട് ജോണി ആന്റണിയുടെ കഥാപാത്രം പറയുന്ന ‘ ഈ വിളക്ക് ഞാന്‍ ഇങ്ങെടുക്കുവാ’ എന്ന സീന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന് പറഞ്ഞ സുരേഷ് ഗോപിയുടെ ഡയലോഗ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് ജോണി ആന്റണി പറഞ്ഞിട്ടാണെന്ന് അനൂപ് സത്യന്‍ പറയുന്നു.

‘അത് ജോണി ചേട്ടന്‍ കൊണ്ടുവന്ന ഐഡിയയാണ്. ഷൂട്ടിംഗിന് മുന്‍പ് ഒരു കല്യാണത്തിന് വെച്ച് കണ്ടപ്പോള്‍ സുരേഷ് ഗോപി ചേട്ടന്റെ തൃശ്ശൂരിങ്ങെടുക്കാ ഡയലോഗ് എവിടെയെങ്കിലും ചേര്‍ക്കണമെന്ന് പറയുകയായിരുന്നു. അങ്ങനെയാണ് വിളക്കുമായി ഞാന്‍ ഇത് ബന്ധപ്പെടുത്തിയത്,’ അനൂപ് സത്യന്‍ പറയുന്നു.


ജോണി ആന്റണി ഷൂട്ടിംഗ് സെറ്റിലും വളരെ പോസിറ്റീവായിരുന്നെന്ന് അനൂപ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Varane Avashyamund SureshGopi Shobana  Dulquer Salman Kallyani Priyadarshan Urvashi Johny Antony

Latest Stories