|

പുതിയ പ്രധാനമന്ത്രിക്കായ് ഏഴുദിവസം മാത്രം; വാരണസിയെ ക്യോട്ടോ സിറ്റി മോഡലാക്കമെന്ന വാഗ്ദാനവും പാലിച്ചില്ല: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് മാറ്റാനുള്ള ഉചിതമായ സമയമാണിതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വാരാണസിയെ ക്യോട്ടോ സിറ്റി മോഡലില്‍ മാറ്റിയെടുക്കുമെന്ന വാഗ്ദാനം മോദി പാലിച്ചില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

‘മോദി പറഞ്ഞിട്ടുണ്ട് വാരണസിയെ ക്യോട്ടോ സിറ്റി മോഡലില്‍ രൂപപ്പെടുത്തുമെന്ന്. എന്നാല്‍ മോദി വാഗ്ദാനം പാലിച്ചില്ല. പ്രധാനമന്ത്രിയെ മാറ്റണം.’അഖിലേഷ് യാദവ് പറഞ്ഞു. ജപ്പാനിലെ ഒരു നഗരമാണ് ക്യോട്ടോ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ദിവസത്തെ പ്രചാരണം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. പുതിയ പ്രധാനമന്ത്രിക്കായ് ഏഴുദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്.ശരിയായതിനെ തെരഞ്ഞെടുക്കാനാണ് വാരാണസിയിലെ ജനങ്ങളോട് പറയാനുള്ളതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ആറ് ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ 484 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ ഒരു മണ്ഡലമാണ് വാരാണസി.