| Sunday, 14th October 2018, 8:37 am

മാന്യന്‍മാര്‍ എന്ന് തോന്നുന്നവര്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞു; വരലക്ഷ്മി ശരത്കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മീ ടൂ ക്യാംപയിനെ പിന്തുണച്ച് തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാര്‍. വൈരമുത്തുവിനെതിരെ ഗായിക ചിന്‍മയി പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കുന്നുവെന്ന് വരലക്ഷ്മി പറഞ്ഞു.

കണ്ടാല്‍ മാന്യന്‍മാര്‍ എന്ന് തോന്നുന്നവര്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്ന് വരലക്ഷ്മി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു താരം. കോളിവുഡില്‍ മി റ്റൂ ക്യാമ്പയിനെ പിന്തുണച്ചുകൊണ്ട് ആദ്യം വന്ന താരമാണ് വരലക്ഷ്മി ശരത്കുമാര്‍.


“തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയുവാന്‍ എല്ലാവരും ധൈര്യം കാണിക്കണം. മലയാളത്തില്‍ അപമാനിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേര്‍ പിന്തുണ നല്‍കേണ്ടതായിരുന്നു. ഭയം കാരണമാകാം പലരും വിട്ടുനിന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ലെന്നും” വരലക്ഷ്മി വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിന് മുന്‍പില്‍ ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more