| Saturday, 8th October 2022, 5:36 pm

പ്രകാശ് രാജ്, അനൂപ് മേനോന്‍, സണ്ണി വെയിന്‍ കൂട്ടുകെട്ടില്‍ ബിഗ് ബഡ്ജറ്റ് ചിത്രം; 'വരാല്‍' ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ വരാലിന്റെ ട്രെയ്‌ലര്‍ പുറത്ത്. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തില്‍ അന്‍പതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും ‘വരാല്‍’.

ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്‌സ് നിര്‍മിക്കുന്ന ചിത്രമാണ് വരാല്‍. ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷംഅനൂപ് മേനോന്‍ടൈം ആഡ്‌സ് കൂട്ടുകെട്ടില്‍ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്. ‘റേസ്, റിലീജിയന്‍, റീട്രിബ്യൂഷന്‍’ എന്ന ഹാഷ് ടാഗോടുകൂടിയുള്ള ചിത്രം സംസാരിക്കുന്നത് സമകാലീന രാഷ്ട്രീയത്തിന്റെ നിഗൂഡതകള്‍ നിറഞ്ഞ ഒരു പൊളിറ്റിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ തന്നെയാണ്.

സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍, സായ്കുമാര്‍, ആദില്‍ ഇബ്രാഹിം, മേഘനാഥന്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, കൊല്ലം തുളസി, വലിയശാല രമേഷ്, മന്‍രാജ്, അഖില്‍ പ്രഭാകരന്‍, ബാലാജി, വിജയന്‍ വി. നായര്‍, മുഹമ്മദ് ഫൈസല്‍, ജനത വിജയന്‍, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ കെ. ലാല്‍ജി, ജയകൃഷ്ണന്‍, ജിബി എബ്രഹാം, ജോണ്‍ ഡാനിയല്‍ ചാരുമ്മൂട്, ജെയ്‌സ് ജോസ്, സുധീര്‍ ചേര്‍ത്തല, മാധുരി ബ്രിഗാന്‍സ, പ്രിയങ്ക, ഗൗരി നന്ദ, നിത പ്രോമി, ശോഭ സിങ്ങ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദറും നിനോയ് വര്‍ഗീസും ചേര്‍ന്നാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനാണ്.

ദീപ സെബാസ്‌ററ്യനും, കെ.ആര്‍. പ്രകാശുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍: അജിത് പെരുമ്പിള്ളി, എഡിറ്റര്‍: അയൂബ് ഖാന്‍, വരികള്‍: അനൂപ് മേനോന്‍, ചീഫ് അസ്. സംവിധായകന്‍: കെ. ജെ. വിനയന്‍, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍: അജിത് എ. ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മോഹന്‍ അമൃത, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍: അഭിലാഷ് അര്‍ജുനന്‍, ആക്ഷന്‍: മാഫിയ ശശി – റണ്‍ രവി, വി.എഫ്.എക്‌സ്: ജോര്‍ജ്ജ് ജോ അജിത്ത്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങള്‍: ശാലു പേയാട്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: varal movie trailer

We use cookies to give you the best possible experience. Learn more