സ്ത്രീ സ്തനങ്ങളുടെയും ലൈംഗികാവയവങ്ങളുടെയും വളര്‍ച്ചയ്ക്കുള്ള മരുന്നുകളുടെ നിരോധിക്കപ്പെട്ട പരസ്യം വനിതയിലൂടെ പ്രസിദ്ധീകരിച്ചതിനു വനിത ദ്വൈവാരിക എഡിറ്ററായ പ്രേമ മാമ്മന്‍ മാത്യു, പ്രസാധകനായ എം.എം.പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ സജീവ് ജോര്‍ജ്ജ് എന്നിവര്‍ക്ക് ജാമ്യമില്ലാ വാറണ്ട്.
ഏലൂര്‍ സ്വദേശി കെ.എം.പ്രസാദിന്റെ പരാതിയില്‍ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡ്രഗ്‌സ് & മാജിക് റിമഡീസ് ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്‌മെന്റ് ആക്ട് പ്രകാരമാണ് വാറണ്ട് പുറപ്പെടുവിച്ചത്
മൂമ്പ് ഇതേ കേസില്‍ കോടതി ഇരുവര്‍ക്കും സമണ്‍സയച്ചിരുന്നു. എന്നാല്‍ നാലു തവണ കേസ് വിളിച്ചിട്ടും ആരും കോടതിയില്‍ ഹാജരായില്ല. ഇതിനെ തുടര്‍ന്നാണ് ഇന്നലെ കോടതി പ്രതികള്‍ക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത് കേസ് ഈ മാസം 23 ലെക്ക് മാറ്റി
Also read നടിയുടെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചെന്ന് വാര്‍ത്ത കൊടുത്ത കൗമുദിക്കും പിന്നീട് വാര്‍ത്തയാക്കിയവര്‍ക്കും മറുപടിയുമായി ഫോറന്‍സിക് ഡോക്ടര്‍
2013 ജനുവരി 15-31 ലക്കം വനിതയില്‍ വന്ന വൈദ്യരാജന്‍ അശ്വനികുമാറിന്റെ ഔഷധങ്ങളുടെ പരസ്യമാണ് കേസ് എടുക്കാന്‍ കാരണം അരപ്പേജ് കളര്‍ പരസ്യത്തിനു 2.15 ലക്ഷം രൂപയാണു വനിത വാങ്ങിയിരുന്നത്. ഫലപ്രദവും ലോകോത്തരവുമായ 100% ആയുര്‍വ്വേദ ചികിത്സ വാഗ്ദാനം ചെയ്യുന്ന വൈദ്യരാജന്റെയോ അദ്ദേഹത്തിന്റെ ആരോഗ്യനികേതനത്തിന്റെയോ മേല്‍വിലാസം പരസ്യത്തിലില്ല.ഏതു നാട്ടിലും എത്തിച്ചു നല്‍കും ഫോണില്‍ ബന്ധപ്പെടാനാവശ്യപ്പെട്ടു കൊണ്ട് മൂന്ന് മൊബൈല്‍ നമ്പരുകള്‍ നല്‍കിയിട്ടുണ്ട്.
കേസ് വാദിച്ച അഡ്വകേറ്റ് അശ്ക്കര്‍ ഖാദര്‍ ആണ് കേസ് വിവരങ്ങള്‍ ഫേയ്‌സ്ബുക്കിലുടെ പുറത്ത് വിട്ടത്