| Friday, 29th March 2013, 12:30 am

വിവാഹ ധൂര്‍ത്ത് തടയാനും ആഡംബര വിവാഹത്തെ പ്രോത്സാഹിപ്പിക്കാനും വനിതാകമ്മീഷന്റെ നിര്‍ദേശങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്തെ വിവാഹ ധൂര്‍ത്ത് തടയാനായും ആഡംബര വിവാഹത്തെ പ്രോത്സാഹിപ്പിക്കാനുമായി വനിതാകമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചു. []

ആഡംബര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളില്‍ ഓരോ ഇനത്തിലും ചെലവാക്കേണ്ട തുകയായി വനിതാ കമ്മീഷന്‍ കണക്കാക്കിയത് ഇവയാണ്.

സാധാരണക്കാരന്‍ പത്ത് രൂപ വരെ ചെലവിടുന്ന ക്ഷണക്കത്തിന് കമ്മീഷന്‍ കണ്ടത് 25 രൂപ. ഭക്ഷണത്തിനായി ഒരാള്‍ക്ക് 150 രൂപയും. വധുവിന്റെ വസ്ത്രത്തിന് ഇരുപതിനായിരം രൂപയും വരന്റേത് പതിനായിരം രൂപയുടേതുമാകാം.

വിവാഹ ഓഡിറ്റോറിയത്തിന്റെ വാടക ഇനത്തില്‍ അമ്പതിനായിരം രൂപയും മറ്റ് അലംങ്കാരങ്ങള്‍ക്കായി അമ്പതിനായിരം രൂപയുമാണ് കമ്മീഷന്‍ കണക്കാക്കിയിരിക്കുന്നത്.

ശുപാര്‍ശകളെല്ലാം ചേര്‍ന്നാല്‍ ശരാശരി പത്ത് ലക്ഷം രൂപ ഒരാള്‍ വിവാഹത്തിനായി ചെലവിടേണ്ടി വരും. സാധാരണക്കാരന്‍ ഇതിലും കുറഞ്ഞ ചെലവില്‍ വിവാഹം നടത്തുമ്പോഴാണ് ധൂര്‍ത്ത് തടയാനെന്ന പേരില്‍ ഇത്തരമൊരു നിര്‍ദേശം വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അതേസമയം നിയമ നിര്‍മ്മാണത്തിലൂടെ വിവാഹ ധൂര്‍ത്ത് കര്‍ശനമായി തടയണമെന്നും കമ്മീഷന്‍ നിര്‍ദേശം ചെയ്യുന്നു. കൂടാതെ വിവാഹ നിശ്ചയം മുതല്‍ വിവാഹ സദ്യവരെയുള്ള എല്ലാ ചെലവുകള്‍ക്കും നിയമനിര്‍മ്മാണത്തിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പറയുന്നു.

വിവാഹ നിശ്ചയത്തിനും വിവാഹത്തിനും ക്ഷണിക്കുന്ന അതിഥികളുടെ എണ്ണവും നിയന്ത്രിക്കണം. വിവാഹത്തിനുള്ള സ്വര്‍ണാഭരങ്ങള്‍ കുറയ്ക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more