രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു എം.ജി.എം ഫിലിംസിന്റെ ബാനറില്‍ ബ്ലാക്ക് ഹാറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസ് അണിയിച്ചൊരുക്കിയ വാനിലുയരെ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. മണിക്കൂറുകള്‍ക്കകം അമ്പതിനായിരത്തിനു മുകളില്‍ കാഴ്ചക്കാരാണ് ചിത്രം കണ്ടിരിക്കുന്നത്.
ഉണ്ണി എന്ന എട്ടു വയസ്സുകാരനിലൂടെയാണ് ചിത്രം മുമ്പോട്ട് പോകുന്നത്. ചിത്രകലയില്‍ താത്പര്യമുള്ള ഉണ്ണി സ്വതന്ത്ര്യദിനാഘോഷത്തില്‍ നടക്കുന്ന ചിത്രരചനാ മത്സരത്തില്‍ ക്രയോണ്‍സ് വാങ്ങാന്‍ പോലും കാശില്ലാതെ ബുദ്ധിമുട്ടുന്നു. വീരമൃത്യു വരിച്ച പട്ടാളക്കാരനായ തന്റെ അച്ഛന്റെ ചിത്രമാണ് അവന് വഴി കാട്ടുന്നത്. തുടര്‍ന്നുള്ള സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.
ഇതില്‍ അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അവരുടെ ഭാഗങ്ങള്‍ അതി ഗംഭീരമായി തന്നെ ചെയ്തിരിക്കുന്നു. ഭാരതത്തിന് സ്വതന്ത്രം നേടി തന്ന മഹാത്മക്കളെ അനുസ്മരിക്കാനും വെയിലും മഴയും തണുപ്പും കൊണ്ട് രാജ്യത്തെ സംരക്ഷിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന ധീര ജവാന്മാര്‍ക്ക് വേണ്ടിയും ഈ ചിത്രം സമര്‍പ്പിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ശ്രീപത്, ഗിലു ജോസഫ്, ജിലിഷ ജിലു, ചിറ്റൂര്‍ ഉണ്ണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ബദ്രി കൃഷ്ണയാണ്. ക്യാമറ: സജാദ് കാക്കു, മ്യൂസിക്: ശ്രീഹരി കെ. നായര്‍, ആര്‍ട്ട് ഡയറക്ടര്‍: അരുണ്‍ തിലകന്‍, എഡിറ്റര്‍: നിമല്‍ നസീര്‍, കോസ്റ്റൂംസ്: റാഫി കണ്ണാടിപറമ്പ്, സൗണ്ട് ഡിസൈന്‍: വിഷ്ണു പി.സി . കാസ്റ്റിങ് ബി. എച്ച്. എം കാസ്റ്റിങ്: ട്രിലോളജി പിക്‌ചേഴ്‌സ്. പി.ആര്‍.ഒ സുനിത സുനില്‍.
Content Highlight: Vaniluare short film is getting attention