| Saturday, 10th August 2019, 1:14 pm

വാണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാദൗത്യത്തിന് 28 പേരുടെ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിലമ്പൂര്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ കുടുങ്ങിക്കിടക്കുന്ന 200 പേരെ രക്ഷപ്പെടുത്താന്‍ സൈന്യം പുറപ്പെട്ടു. എന്‍.ഡി.എഫ്.ആറിന്റെ കമാന്‍ഡോകളും 24 ജവാന്‍മാരും രണ്ട് റേഞ്ച് ഓഫീസര്‍മാരും അടക്കം 28 പേരാണ് സംഘത്തിലുള്ളത്.

വാണിയംപുഴയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മുണ്ടേരിപ്പാലം കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. ഇതോടെ കാളികാവ് ഫോറസ്റ്റ് റേഞ്ച് വഴി ദുര്‍ഘടമായ കാട്ടിലൂടെ വേണം സൈന്യത്തിന് വാണിയംപുഴയിലെത്താന്‍.

ചാലിയാറില്‍ ഇപ്പോള്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ്. ഇതുമൂലം ദൗത്യസംഘം പുഴ മുറിച്ചുകടക്കാനാകാതെ കരയില്‍ നില്‍ക്കുകയാണ്.

കുടുങ്ങിക്കിടക്കുന്നവരില്‍ 15 പേര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരാണ്. ബാക്കിയുള്ളവര്‍ പ്രദേശത്തെ രണ്ട് കോളനിയില്‍ പെട്ട ആദിവാസികളാണ്.

റെസ്‌ക്യൂ ഓപ്പറേഷനായി എന്‍.ഡി.ആര്‍.എഫ് നേരത്തെ സ്ഥലത്തെത്തിയിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ മടങ്ങേണ്ടി വന്നു.

അതേസമയം കുടങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം നിലവില്‍ അവിടെയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more