ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയ സിനിമയില്‍ വന്‍ താരനിരയാണ് ഒന്നിച്ചത്.
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയ സിനിമയില്‍ വന്‍ താരനിരയാണ് ഒന്നിച്ചത്.
റൈഫിള്‍ ക്ലബില്‍ ഇട്ടിയാനം എന്ന കഥാപാത്രമായി എത്തിയത് വാണി വിശ്വനാഥ് ആയിരുന്നു. വളരെ ശക്തമായ കഥാപാത്രമായിരുന്നു നടിയുടേത്. വാണിക്ക് പുറമെ വിജയരാഘവന്‍, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, പൊന്നമ്മ ബാബു, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ഈ സിനിമക്കായി ഒന്നിച്ചിരുന്നു.
വാണിക്കും മറ്റുള്ള അഭിനേതാക്കള്‍ക്കും റൈഫിള്‍ ക്ലബില്‍ വലിയ ഭാരമുള്ള തോക്കുകള്‍ കൊണ്ട് വെടിവെക്കുന്ന സീനുകളും മറ്റ് ആക്ഷന്‍ സീനുകളും ഉണ്ടായിരുന്നു. അതിനെ കുറിച്ച് പറയുകയാണ് വാണി വിശ്വനാഥ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
റൈഫില്‍ ക്ലബിന്റെ സമയത്ത് ആക്ഷന്‍ സീക്വന്‍സുകള്‍ മറ്റുള്ളവരേക്കാള്‍ നന്നായി ചെയ്യുക താന്‍ ആയിരിക്കും എന്ന ഒരു അഹങ്കാരം തനിക്ക് ഉണ്ടായിരുന്നു എന്നാണ് വാണി പറയുന്നത്. എന്നാല്‍ മറ്റുള്ളവരൊക്കെ തന്നെ തോല്‍പ്പിച്ചു കളഞ്ഞെന്നും അവരൊക്കെ അസ്സലായി ആക്ഷന്‍ ചെയ്‌തെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.
‘റൈഫില്‍ ക്ലബിന്റെ സമയത്ത് എനിക്ക് ഒരു അഹങ്കാരം ഉണ്ടായിരുന്നു. ഞാന്‍ ആകും ആക്ഷന്‍ സീക്വന്‍സുകള്‍ മറ്റുള്ളവരേക്കാള്‍ നന്നായി ചെയ്യുക എന്ന അഹങ്കാരമായിരുന്നു അത്.
പക്ഷെ അവരൊക്കെ എന്നെ തോല്‍പ്പിച്ചു കളഞ്ഞു (ചിരി). അങ്ങനെ വേണം പറയാന്‍. കാരണം അവരൊക്കെ നല്ല അസ്സലായി തന്നെ അവരുടെ വേഷം ചെയ്തിട്ടുണ്ട്. അവരൊക്കെ നന്നായി തോക്കെടുത്തു, ആക്ഷന്‍ പാര്‍ട്ട് നന്നായി ചെയ്തു,’ വാണി വിശ്വനാഥ് പറഞ്ഞു.
Content Highlight: Vani Viswanath Talks About Rifle Club And Her Co-Actors