|

ആദ്യമായി വാണിയുടെ ഫാനാണെന്ന് പറയുന്നത് അയാള്‍; എനിക്കതില്‍ വലിയ സന്തോഷം തോന്നി: വാണി വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു.

ആദ്യമായി തന്റെ ഫാനാണെന്ന് പറയുന്നത് രവീന്ദ്രന്‍ മാഷാണെന്ന് പറയുകയാണ് വാണി വിശ്വനാഥ്. ആ കാര്യം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും വലിയ സന്തോഷം നല്‍കിയ കാര്യമായിരുന്നെന്നും നടി പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കം എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.

‘എന്നോട് ആദ്യമായിട്ട് ഞാന്‍ വാണിയുടെ ഫാനാണെന്ന് പറയുന്നത് രവീന്ദ്രന്‍ മാഷാണ്. അത് സത്യത്തില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കാര്യം തന്നെയാണ്. എനിക്ക് വലിയ സന്തോഷം നല്‍കിയ കാര്യം കൂടെയായിരുന്നു അത്.

അതുപോലെ തന്നെ മറ്റൊരു കാര്യമുണ്ടായിരുന്നു. ആന്റണി സാര്‍ മുഖ്യമന്ത്രിയായിരിക്കേ എനിക്ക് അദ്ദേഹമൊരു അവാര്‍ഡ് തന്നിരുന്നു. ‘ഈ വാണി വിശ്വനാഥിനെ ഒന്ന് ജീവനോടെ കാണാനാണ് വന്നത്’ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത് (ചിരി),’ വാണി വിശ്വനാഥ് പറഞ്ഞു.

വാണി വിശ്വനാഥിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം.എ നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

ഷൈന്‍ ടോം ചാക്കോക്കും വാണി വിശ്വനാഥിന് പുറമെ സമുദ്രകനി, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, മുകേഷ്, സ്വാസിക, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍ തുടങ്ങി നിരവധി ആളുകളാണ് ഒരു അന്വേഷണത്തിന്റെ തുടക്കത്തിനായി ഒന്നിക്കുന്നത്.

Content  Highlight: Vani Viswanath Talks About Raveendran Master

Latest Stories