മലയാള സിനിമയില്‍ ഒരു കാലത്ത് ആക്ഷന്‍ നായികയെന്ന് വിളിപ്പേരുള്ള നടിയായിരുന്നു വാണി വിശ്വനാഥ്. മോളിവുഡിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. മലയാളം, തെലുങ്ക് സിനിമകളില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വാണിക്ക് സാധിച്ചിരുന്നു.
താന്‍ രജിനികാന്ത് സിനിമകള്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിരുന്ന ആളാണെന്ന് പറയുകയാണ് വാണി വിശ്വനാഥ്. രജിനികാന്ത് ചിത്രങ്ങള്‍ക്ക് പുറമെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളും അത്തരത്തില്‍ ഫസ്റ്റ് ഡേ തന്നെ കാണാറുണ്ടെന്നും വാണി പറയുന്നു.
അവരുടെ കഥാപാത്രങ്ങളുടെ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ തന്നില്‍ എപ്പോഴും ഉണ്ടാകാറുണ്ടെന്നും താന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ അവരെ കാണാമെന്നും നടി പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.
‘ഞാന്‍ രജിനി സാറിന്റെ സിനിമകള്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിരുന്ന ആളാണ്. രജിനി സാറിന്റെ മാത്രമല്ല. മമ്മൂക്കയുടെ പടങ്ങളും ലാലേട്ടന്റെ പടങ്ങളുമെല്ലാം ഫസ്റ്റ് ഡേ കാണും. അവരുടെയൊക്കെ കഥാപാത്രങ്ങളുടെ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ എന്നില്‍ എപ്പോഴും ഉണ്ടാകാറുണ്ട്.
ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ അവരെ അവിടെയും ഇവിടെയുമായി കാണാം. പക്ഷെ അത് അറിയില്ലെന്ന് മാത്രമേയുള്ളൂ. മനസില്‍ എപ്പോഴും അവരൊക്കെയുണ്ട്. നായികമാരൊന്നുമല്ല എന്റെ മനസില്‍ ഉണ്ടാവുക. എനിക്ക് ഇപ്പോഴും ചെയ്യാവുന്ന കഥാപാത്രങ്ങള്‍ ഇവരുടെ കഥാപാത്രങ്ങളാണ്.
ഏത് കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ചോദിച്ചാല്‍ ഞാന്‍ ഇവരുടെ പേരാണ് പറയുക. രജിനി സാര്‍ അഭിനയിച്ച ആ പടത്തിലെ കഥാപാത്രം പോലെയുള്ളത് മതിയെന്ന് പറയും. അല്ലെങ്കില്‍ മമ്മൂക്കയോ ലാലേട്ടനോ ചെയ്തത് പോലെയുള്ള റോള്‍. അങ്ങനെയേ തോന്നുകയുള്ളൂ,’ വാണി വിശ്വനാഥ് പറയുന്നു.
Content Highlight: Vani Viswanath Talks About Rajinikanth, Mohanlal And Mammootty