മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ വളരെ ശക്തമായ കഥാപാത്രങ്ങളില്‍ വാണി എത്തിയിരുന്നു. ഇവരുടെ സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് വാണി വിശ്വനാഥ്. ന്യൂസ് 18 കേരളക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘മമ്മൂക്ക, ലാലേട്ടന്, സുരേഷ് ഗോപി തുടങ്ങി നടന്മാരുടെയൊക്കെ കൂടെ ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വലിയ പേടിയായിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍ പറഞ്ഞാല്‍ ഞാന്‍ എല്ലാം മറക്കും. മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ മുമ്പില്‍ അഭിനയിക്കുമ്പോള്‍ ഉള്ളില്‍ പേടിയായിരുന്നു.
‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷന്‍’ എന്ന് പറയുന്ന ഇടത്താണ് എന്റെ അഭിനയമിരിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ സമയത്ത് 25ാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടാന്‍ പറഞ്ഞാലും ഞാന്‍ ചാടും. അങ്ങനെയാണ് എനിക്ക് അവരുടെ കൂടെയൊക്കെ അഭിനയിച്ച് പിടിച്ചുനില്‍ക്കാനുള്ള ബോള്‍ഡ്നെസ് വരുന്നത്.
സിനിമയെ മാറ്റിനിര്‍ത്തി വാണിയെന്ന വ്യക്തി എങ്ങനെയാണെന്ന് ചോദിച്ചാല്‍, സിനിമയില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ്. എല്ലാവരെയും പോലെ തന്നെയാണ് ഞാനും. സിനിമയെന്നത് സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ ഇടയിലും കട്ടില് ഒതുങ്ങുന്നതുമാണ്. പ്രേക്ഷകര്‍ സിനിമയില്‍ കണ്ടിട്ടുള്ള വാണി വിശ്വനാഥല്ല ഞാന്‍,’ വാണി വിശ്വനാഥ് പറഞ്ഞു.
Content Highlight: Vani Viswanath Talks About Mammootty, Mohanlal And Suresh Gopi