| Saturday, 9th November 2024, 10:11 am

ഞാന്‍ വേദനയെടുത്ത് പുളയുമ്പോഴും ആ സിനിമയുടെ സെറ്റില്‍ ഹ്യൂമറായിരുന്നു: വാണി വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ ആക്ഷന്‍ ക്വീനാണ് വാണി വിശ്വനാഥ്. തൊണ്ണൂറുകളിലും രണ്ടായിരത്തില്‍ തുടകത്തിലുമെല്ലാം തിരക്കേറിയ നായികയായിരുന്നു വാണി വിശ്വനാഥ്. ആക്ഷന്‍ രംഗങ്ങളിലൂടെ പേരെടുത്ത താരം ഒരിടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്.

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ്‌ലര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷോള്‍ഡര്‍ ഡിസ് ലൊക്കേറ്റഡായതിനെ കുറിച്ച് സംസാരിക്കുകയാണ് വാണി വിശ്വനാഥ്. തനിക്ക് പണ്ടെല്ലാം ഇടക്കിടക്ക് ഷോള്‍ഡര്‍ ഡിസ് ലൊക്കേറ്റഡാകുമെന്നും അപ്പോഴെല്ലാം താന്‍ തന്നെ അത് സ്വയം നേരെയാകുമെന്നും താരം പറയുന്നു.

എന്നാല്‍ ഹിറ്റ്‌ലര്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷോള്‍ഡര്‍ ഡിസ് ലൊക്കേറ്റഡായപ്പോള്‍ തനിക്ക് ഒറ്റക്ക് കഴിഞ്ഞില്ലെന്നും അതുകൊണ്ട് എല്ലാവരും ചേര്‍ന്ന് ഹോസ്പിറ്റലില്‍ കൊണ്ടുപോയെന്നും വാണി കൂട്ടിച്ചേര്‍ത്തു. തന്നെ എടുത്തുകൊണ്ടു പോയി കാറിലാക്കിയത് ലാല്‍ ആണെന്നും അപ്പോള്‍ തനിക്ക് എന്ത് വെയിറ്റാണെന്ന് അദ്ദേഹം പറഞ്ഞെന്നും വാണി പറഞ്ഞു.

താന്‍ വേദനകൊണ്ടു കിടക്കുമ്പോഴും അവിടെ ഉള്ളവര്‍ക്കെല്ലാം ഹ്യൂമര്‍ ആയിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.

‘എന്റെ ഷോള്‍ഡര്‍ ഇടക്കിടക്ക് ഡിസ് ലൊക്കേറ്റഡാകും. ഡാന്‍സ് ചെയ്യണം, ഫയ്റ്റ് ചെയ്യണം എന്നൊന്നും ഇല്ല. ചുമ്മാ ഇരിക്കുമ്പോള്‍ തിരിഞ്ഞ് ഒരു ഫോണ്‍ എടുത്താല്‍ മതി. എന്റെ ഷോള്‍ഡര്‍ ഡിസ് ലൊക്കേറ്റഡാകും. ഇപ്പോള്‍ അങ്ങനെ ഇല്ല, എന്നാല്‍ പണ്ട് അങ്ങനെ ആയിരുന്നു. ഞാന്‍ തന്നെ പിടിച്ച് നേരെയാക്കുമായിരുന്നു.

പക്ഷെ ഹിറ്റ്‌ലര്‍ സിനിമ ചെയ്യുന്ന സമയത്ത് എനിക്കതിന് കഴിഞ്ഞില്ല. ഷോള്‍ഡര്‍ ഡിസ് ലൊക്കേറ്റഡായിട്ടും എനിക്കത് നേരെ ഇടാന്‍ കഴിഞ്ഞില്ല. എന്നിട്ട് ലൊക്കേഷനില്‍ ഉള്ള എല്ലാവരും കൂടെയാണ് എന്നെ കൊണ്ടുപോയത്. നമുക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് അതിന്റെ വേദന. ഭയങ്കര പെയിനാണ്.

അപ്പോഴാണ് ലാല്‍ സാറുണ്ടല്ലോ സിദ്ദിഖ് ലാലിലെ ലാല്‍ സാര്‍, പുള്ളിയാണ് എന്നെ എടുത്തുകൊണ്ടുപോയി വണ്ടിയില്‍ വെക്കുന്നത്. പോകുന്ന വഴിക്ക് മുടിഞ്ഞ വെയിറ്റ് ആണല്ലോ എന്ന് അദ്ദേഹം പറഞ്ഞു (ചിരി). അപ്പോള്‍ അതിന്റെ ഇടയിലും അവര്‍ ഹ്യുമാറാണ്. ഞാന്‍ വേദനയെടുത്ത് പുളയുകയായിരുന്നു അതിന്റെ ഇടയിലും ഹ്യൂമറായിരുന്നു,’ വാണി വിശ്വനാഥ് പറയുന്നു.

Content Highlight: Vani Viswanath Shares Experience In The Location of Hitler Movie

We use cookies to give you the best possible experience. Learn more