മലയാള സിനിമയിലെ ആക്ഷന്‍ നായികയായ വാണി വിശ്വനാഥ് ഏറെ നാളുകള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നത് ക്രിമിനല്‍ വക്കീലിന്റെ വേഷത്തില്‍. സാധാരണ പൊലീസ് വേഷങ്ങളായിരുന്നു താന്‍ ചെയ്തുകൊണ്ടിരുന്നതെന്നും രണ്ടാംവരവില്‍ വക്കീല്‍വേഷം ആകാമെന്ന് കരുതിയെന്നും താരം പറയുന്നു.
കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വാണി വിശ്വനാഥ് മനസ്സു തുറക്കുന്നത്.
‘സാധാരണ പൊലീസ് വേഷങ്ങളായിരുന്നല്ലോ ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. രണ്ടാംവരവില്‍ വക്കീല്‍വേഷം ആകാമെന്ന് കരുതി. അതും ക്രിമിനല്‍ ലോയറുടെ വേഷമാണ്.
ചിന്താമണി കൊലക്കേസിലാണ് അങ്ങനെയൊരു വേഷം ചെയ്തിട്ടുള്ളത്. ഇതില്‍പക്ഷേ ത്രൂ ഔട്ടുള്ള കഥാപാത്രമാണ്. ഈ വരവില്‍ ബാബുച്ചേട്ടനും എന്നോടൊപ്പം ഉണ്ട്. കോടതിസീനുകളാണ് ഇതിലേറെയുമുള്ളത്.
എന്റെയും ബാബുച്ചേട്ടന്റെയും ഗംഭീര വാക്പോരുകളുണ്ട്. ഒരു ക്രൈംത്രില്ലറാണ് സിനിമ. നവംബര്‍ 20 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും,’ താരം പറയുന്നു.
കുട്ടികളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനായാണ് സിനിമയില്‍ നിന്നും മാറി നിന്നെതെന്നും, ഇനി സിനിമയില്‍ സജീവമാവാനാണ് ആഗ്രഹിക്കുന്നതെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.
‘സിനിമയില്‍ സജീവമാകാന്‍തന്നെയാണ് തീരുമാനം. തിരക്കുള്ള ഒരു നടിയായി മാറാന്‍ ആഗ്രഹിക്കുന്നില്ല. ഈ വരവില്‍ കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാന്‍,’
ഒരു തെലുങ്ക് ചിത്രത്തില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ആ സിനിമയും കമ്മിറ്റ് ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
വാണി വിശ്വനാഥ് നായികയാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് വെച്ചാണ് നടന്നത്. ഭര്‍ത്താവായ ബാബുരാജാണ് സിനിമയിലെ നായകന്‍.
നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ്.മോഹനാണ്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Vani Viswanath about her new role