വേഗത കുറക്കാനൊരുങ്ങി എക്സ്പ്രെസുകൾ; വന്ദേഭാരത്തിന്റെയും ഗതിമാന്റെയും വേഗത കുറച്ചേക്കും
India
വേഗത കുറക്കാനൊരുങ്ങി എക്സ്പ്രെസുകൾ; വന്ദേഭാരത്തിന്റെയും ഗതിമാന്റെയും വേഗത കുറച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2024, 4:35 pm

ന്യൂദൽഹി: വന്ദേഭാരത്,ഗതിമാൻ എക്സ്പ്രെസുകളുടെ വേഗത കുറക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചതായി ദി ഹിന്ദു റിപ്പോർട്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് എക്സ്പ്രെസുകളുടെ വേഗത കുറക്കുന്നതെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്.

തെരഞ്ഞെടുത്ത റൂട്ടുകളിൽ ഇരു എക്സ്പ്രെസുകളുടേയും വേഗത മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് മണിക്കൂറിൽ 130 കിലോമീറ്ററായി കുറയ്ക്കാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.

ദൽഹി-ഝാൻസി ദൽഹി – ഗതിമാൻ എക്‌സ്പ്രസ്, ദൽഹി-ഖജുരാഹോ ദൽഹി-വന്ദേ ഭാരത് എക്‌സ്പ്രസ്, ദൽഹി-റാണി കമലാപതി എന്നിവയുടെ വേഗത കുറയ്ക്കാൻ നോർത്ത് സെൻട്രൽ റെയിൽവേ, റെയിൽവേ ബോർഡിന് കത്തയച്ചു. അതോടൊപ്പം ശദാബ്തി എക്സ്പ്രസ്സിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററിൽ നിന്ന് 130 ആയി കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇത് ട്രെയിനുകളുടെ പ്രവർത്തന സമയം 25 -30 മിനിറ്റുകൾ വർധിപ്പിക്കും. അതോടെ റൂട്ടിൽ ഓടുന്ന 10 സൂപ്പർ ഫാസ്റ്റ് ട്രെയിനുകളുടെയെങ്കിലും സമയത്തെ ഇത് ബാധിക്കുമെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ദൽഹി- ആഗ്ര റൂട്ടുകളിൽ ട്രെയിൻ പ്രൊട്ടക്ഷൻ ആൻഡ് വാണിങ് സിസ്റ്റത്തിന്റെ തകരാറുകൾ മൂലമാണ് ട്രെയിനുകളുടെ വേഗത കുറക്കുന്നതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

പശ്ചിമ ബംഗാളിൽ 10 പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാഞ്ചൻജംഗ എക്സ്പ്രസ് അപകടത്തിന് പിന്നാലെയാണ് ഉത്തരവ് വരുന്നത്.

നോർത്തേൺ റെയിൽവേ ഇതിന് മുൻപും ട്രെയിനിനിടെ വേഗതയുടെ ബന്ധപ്പെട്ട് റെയിൽവേ ബോർഡിൽ പരാതി നല്കിയിരുന്നു. ഒന്നുകിൽ ട്രെയിൻ പ്രൊട്ടക്ഷൻ ആൻഡ് വാണിങ് സിസ്റ്റം ഒഴിവാക്കാനോ അല്ലെങ്കിൽ ട്രെയിൻ വേഗത കുറയ്ക്കാനോ ആയിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ റെയിൽവേ ബോർഡിൽ കഴിഞ്ഞ വർഷം നവംബർ മുതൽ ആ പരാതി തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്. തുടർന്നാണ് വേഗത കുറയ്ക്കാൻ 2024 ജൂൺ 25 ന് നോർത്ത് സെൻട്രൽ റെയിൽവേ മറ്റൊരു നിർദ്ദേശം അയക്കുന്നത്.

എന്നാൽ പ്രവർത്തനരഹിതമായ ടി.പി.ഡബ്ല്യു.എസിന് പകരമായി ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് ഒരു ഫലവും നൽകില്ലെന്ന്
വന്ദേ ഭാരത് ട്രെയിനുകൾ രൂപകല്പന ചെയ്ത് നിർമിച്ച മുൻ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എഞ്ചിനീയർ ശുഭ്രാൻഷു പറഞ്ഞു.

കാഞ്ചൻജംഗ എക്‌സ്‌പ്രസ് അപകടത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, എക്‌സ്‌പ്രസ് ട്രെയിനുമായി കൂട്ടിയിടിച്ച ഗുഡ്‌സ് ട്രെയിൻ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ മാത്രമാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായി കുറയ്ക്കുന്നത് എന്ത് സുരക്ഷാ ലക്ഷ്യത്തോടെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. രാജ്യത്തിന്റെ അഭിമാനമായി നിർമിച്ച ഒരു സെമി-ഹൈസ്പീഡ് ട്രെയിനിന്റെ വേഗത, കാരണം വ്യക്തമാക്കാതെ കുറയ്ക്കുന്നത് വളരെ മോശമാണ്, ‘ അദ്ദേഹം പറഞ്ഞു.

 

 

Content Highlight: Vandhe Bharat, Gatiman Express to Slow Down Citing ‘Passenger Safety’: Report