വന്ദേഭാരത് മിഷനില്‍ പ്രവാസികള്‍ക്ക് ഇരുട്ടടി ; സൗദിയില്‍ നിന്നുള്ള വിമാന ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ
COVID-19
വന്ദേഭാരത് മിഷനില്‍ പ്രവാസികള്‍ക്ക് ഇരുട്ടടി ; സൗദിയില്‍ നിന്നുള്ള വിമാന ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th June 2020, 7:23 pm

ദമാം: സൗദിയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനചാര്‍ജുകള്‍ ഇരട്ടിയാക്കി എയര്‍ഇന്ത്യ. 10ാം തിയ്യതി മുതലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ പുതിയ നിരക്കില്‍ നല്‍കുന്നത്.

വന്ദേഭാരത് മിഷന്‍ ആരംഭിച്ചപ്പോള്‍ 950 റിയാല്‍ ആയിരുന്നു ടിക്കറ്റ് നിരക്ക്. ഇന്ത്യന്‍ രൂപ 18760 രൂപയായിരുന്നു ഇത്. എന്നാല്‍ 33635 രൂപയായിട്ടാണ് ടിക്കറ്റ് നിരക്ക് ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. അതായത് 1703 സൗദി റിയാല്‍.

സൗദിയില്‍ നിന്നുള്ള എല്ലാ സര്‍വീസിനും ഈ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ട് ചെയ്ത് പോകുന്ന വിമാനങ്ങളുടെ തുകയ്ക്ക് സമാനമാണ് പുതിയ നിരക്ക്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ് പുതിയ തീരുമാനം.

ജൂണ്‍ 9 മുതല്‍ 19 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ആകെ 19 വിമാനങ്ങളാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതില്‍ പതിനഞ്ചും കേരളത്തിലേക്കാണ്. ഇതില്‍ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് വീതവും കണ്ണൂരിലേക്ക് മൂന്നും സര്‍വീസുകളാണുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക