കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; അഞ്ച് അഭിഭാഷകര്‍ അറസ്റ്റില്‍
Daily News
കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; അഞ്ച് അഭിഭാഷകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th October 2016, 9:29 pm

വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമഴിച്ചുവിട്ട സംഭവത്തില്‍ അഞ്ച് അഭിഭാഷകര്‍ അറസ്റ്റില്‍. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, ആര്‍.രതിന്‍, സുഭാഷ്, അരുണ്‍ പി.നായര്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.


തിരുവനന്തപുരം:  വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമഴിച്ചുവിട്ട സംഭവത്തില്‍ അഞ്ച് അഭിഭാഷകര്‍ അറസ്റ്റില്‍. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, ആര്‍.രതിന്‍, സുഭാഷ്, അരുണ്‍ പി.നായര്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.

സ്‌റ്റേഷനിലെത്തി കീഴടങ്ങിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

മന്ത്രി ഇ.പി ജയരാജന്റെ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് അഭിഭാഷക സംഘം ആക്രമിച്ചിരുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാത്, പി.ടി.ഐ. ന്യൂസിലെ ജെ.രാമകൃഷ്ണന്‍, എഷ്യാനെറ്റ് ന്യൂസിലെ സി.പി.അജിത, മനോരമ ന്യൂസിലെ ജസ്റ്റിന തോമസ്, ന്യൂസ് 18 കേരളയിലെ വിനോദ് എന്നിവര്‍ക്ക് നേരെയാണ് അക്രമണം നടന്നിരുന്നത്.

അതേ സമയം തങ്ങളെ കോടതിയില്‍ കയറി മര്‍ദ്ദിച്ചെന്ന അഭിഭാഷകരുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

vanchiyoor-1