മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ സംഘടനയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പ് തീരുമാനമെടുക്കണമെന്ന് വഞ്ചിത് ബഹുജന്‍ അഹാഡി അദ്ധ്യക്ഷന്‍ പ്രകാശ് അംബേദ്കര്‍. തനിക്ക് സഖ്യം വേണമെന്ന് നിര്‍ബന്ധമില്ലെന്ന സന്ദേശവും പ്രകാശ് അംബേദ്കര്‍ നല്‍കി.
ആഗസ്ത് മാസം അവസാന വാരത്തോടെ വി.ബി.എ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ പിന്നീടവരെ പിന്‍വലിക്കാന്‍ കഴിയില്ല. അതിനാല്‍ സഖ്യം വേണമോ എന്ന കാര്യം കോണ്‍ഗ്രസ് ഈ മാസത്തിനകം തീരുമാനിക്കണമെന്ന് പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
തങ്ങളെ ബി.ജെ.പിയുടെ ബി ടീം എന്ന് കോണ്‍ഗ്രസ് വിളിച്ചതില്‍ വ്യക്ത വരുത്തണമെന്ന നിബന്ധന പ്രകാശ് അംബേദ്കര്‍ ഇത്തവണയും മുന്നോട്ട് വെച്ചു. ഇതിനോട് കോണ്‍ഗ്രസ് പ്രതികരിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ജനങ്ങള്‍ കണ്ടതാണ് വി.ബി.എ ബി.ജെ.പിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്നത്. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ വി.ബി.എക്ക് മികച്ച അവസരമാണിത്. കോണ്‍ഗ്രസിനെ പിന്തുണക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യുക എന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.