കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി നാലായിരം പേരെ കൊന്നിട്ടുണ്ടെന്ന് സമ്മതിച്ച് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വത്സന്‍ തില്ലങ്കേരി ഇത് പറയുന്നത് വ്യക്തമാണ്.
ഉത്തരേന്ത്യയിലെ ആളുകള്‍ക്ക് മോദി പ്രിയപ്പെട്ടവനാകാന്‍ കാരണം ഇതാണെന്നും വത്സന്‍ തില്ലങ്കേരി പറയുന്നു.
“നാലായിരം ആളുകളെ മോദി കൊന്നിട്ടുണ്ടെന്നാണ് പ്രചരണം. ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്ക് മോദി ഇത്രയും ആവേശമായതിന്റെ കാരണമിതാണ്. നമ്മുടെ പുരാണങ്ങളില്‍ ശ്രീകൃഷ്ണന്‍ ഒരുപാട് ആളുകളെ കൊന്നിട്ടുണ്ട്. ശ്രീരാമന്‍ ആയിരക്കണക്കിനാളുകളെ കൊന്നിട്ടുണ്ട്.”
ALSO READ: വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്ന് അനാചാരങ്ങളെ അനുവദിക്കില്ല: മുഖ്യമന്ത്രി
അങ്ങനെ ഇത്രയും ആളുകളെ കൊന്നവരെയാണ് അവതാരപുരുഷന്‍ എന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. മോദി ഒറ്റയ്ക്ക് ഒരാളെ കൊന്നിട്ടുണ്ടെങ്കില്‍ അദ്ദേഹം അവതാരപുരുഷനാണെന്നും വത്സന്‍ തില്ലങ്കേരി പറയുന്നു.
ഗുജറാത്ത് കലാപത്തിലടക്കമുള്ള കലാപക്കേസില്‍ മോദിയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മോദിയ്ക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു.
അതേസമയം ശബരിമലയില്‍ ആചാരലംഘനം നടത്തിയ വത്സന്‍ തില്ലങ്കേരി വിവാദത്തിലായിരിക്കുകയാണ്.വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രസംഗിക്കുകയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയുമായിരുന്നു. പതിനെട്ടാം പടി പ്രസംഗ പീഠമാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
ഇന്നലെ രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു.
WATCH THIS VIDEO: