കാശ്മീര്‍: കരസേന മേധാവി ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പിനെതിരെ താഴ്‌വരയില്‍ പ്രതിഷേധം ശക്തമാകുന്നു. വേണ്ടത് നടപടികളെല്ലെന്നും യുവാക്കളെക്കൂടി പങ്കാളികളാക്കിയുള്ള പ്രവര്‍ത്തനമാണെന്നുമാണ് കാശ്മീരിലെ രാഷ്ടീയ നേതാക്കള്‍ ആവശ്യപ്പെടുന്നത്. സൈനിക സേവനത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ കടുത്ത നടപടികള്‍ക്ക് വിധേയമാകുമെന്ന സൈനിക മേധാവിയുടെ പ്രസ്താവനയെതുടര്‍ന്നാണ് രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
സൈന്യത്തിനെതിരെ കല്ലെറിയുന്ന കാശ്മീരികളെ തീവ്രവാദികളുടെ സഹായികളായി മാത്രമേ പരിഗണിക്കുകയുള്ളുവെന്നും സൈനിക ഓപറേഷനിടെ കല്ലെറിഞ്ഞാല്‍ വെടിവെയ്ക്കാന്‍ സൈന്യം മടിക്കുകയില്ലെന്നുമായിരുന്നു ബിപിന്‍ റാവത് പറഞ്ഞിരുന്നത്.
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രാദേശിക പാര്‍ട്ടി നേതാക്കളുമെല്ലാം സൈനിക മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു പോലെ രംഗത്തെത്തിയിരിക്കുകയാണ്. “യുവാക്കളുടെ രാഷ്ട്രീയപരമായ ഇടപെടലുകളെ വര്‍ധിപ്പിക്കാനാണ് ഇതു പോലെയുള്ള സമയം ഉപയോഗപ്പെടുത്തേണ്ടതെന്ന്” നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വക്താവ് ജുനൈദ് ആസീം മട്ടു പറഞ്ഞു.
യുവാക്കളെ താഴ്‌വരയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കണം. സൈനിക നടപടിയുടെ സമയത്തും മറ്റും സൈന്യത്തിനെതിരെ കല്ലെറിയുന്നതും മറ്റും ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണത്തിന് മാത്രമേ സാധിക്കു. കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് അവരില്‍ എതിര്‍പ്പ് വര്‍ധിക്കുന്നതിന് മാത്രമെ കാരണമാകൂ ഇത് പ്രശ്‌ന പരിഹാരത്തിനു സഹായിക്കുകയില്ല, ആ സമയം കാശ്മീരിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധവല്‍ക്കരണത്തിനാണ് ശ്രമിക്കേണ്ടതെന്നും ജൂനൈദ് ആസീം കൂട്ടിച്ചേര്‍ത്തു.
Related one കശ്മീരില്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ തീവ്രവാദികളുടെ സഹായികള്‍: കരസേന മേധാവി ബിപിന്‍ റാവത്
ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പിനെ കാരണമാവുകയുള്ളു. യുവാക്കളെ സൈന്യത്തിന്റെ നടപടികളെ എതിര്‍ക്കുന്ന മനോഭാവത്തിലേക്കു നയിക്കുവാനും ഇത് കാരണമായേക്കാമെന്നും ആസീം വ്യക്തമാക്കി.
“ഇത്തരം പ്രസ്താവനകള്‍ ജനങ്ങളുടെ മനോഭാവത്തെ തന്നെ സ്വാധീനിച്ചേക്കാം. സൈനിക നീക്കങ്ങള്‍ ഇവിടുത്തെ ജനങ്ങളുടെ സാധാരണ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് സൈനിക മേധാവി ആലോചിക്കേണ്ടതാണെന്നും” ഹുറിയത്ത് കോണ്‍ഫറന്‍സ് (എം) നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖ് പറഞ്ഞു. മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ കാശ്മീര്‍ ജനത ഒന്നിച്ച് രംഗത്തെത്തുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്.