| Wednesday, 18th December 2019, 9:36 pm

'ഉയിരുള്ളവരാം സകലോര്‍ക്കും ഒരുപോല്‍ ഉലകിനവകാശം'; വലിയ പെരുന്നാളിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഷെയിന്‍ നിഗം നായകനാവുന്ന  വലിയ പെരുന്നാളിലെ ഉയിരുള്ളവരാം സകലോര്‍ക്കും എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസസ് എന്ന ടാഗ് ലൈനില് ആണ് ചിത്രം എത്തുന്നത്. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ലിറിക് വിഡിയോകള്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒന്‍പത് ഗാനങ്ങള്‍ ഉള്ള ചിത്രത്തില്‍ ബെന്നി ദയാല്‍, ഷഹബാസ് അമന്‍, സൂരജ് സന്തോഷ്, ഇമാം മജ്ബൂര്‍ എന്നിവര്‍ ഒന്നിക്കുന്നു. റെക്‌സ് വിജയന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഡിമല്‍ ഡെന്നിസും തസ്രീക് അബ്ദുല്‍ സലാമും ചേര്‍ന്നാണ് രചന. ഡിസംബര്‍ 20ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് ആണ് നിര്‍മിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് ആണ് വലിയപെരുന്നാള്‍ അവതരിപ്പിക്കുന്നത്.

ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരിയില്‍ ജീവിക്കുന്ന ഒരു പിടി ആളുകളും, അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളും, ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും ആണ് വലിയപെരുന്നാളിന്റെ പ്രധാന പ്രമേയം.

സിജു എസ് ബാവ ക്രീയേറ്റീവ് ഡയറക്ടറായ വലിയ പെരുന്നാളിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനും, സംഘട്ടനങ്ങള്‍ മാഫിയ ശശിയുമാണ്. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള മുംബൈയിലെ കിങ്സ് യുണൈറ്റഡ് ആണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുതുമുഖമായ ഹിമിക ബോസ് നായികയാകുന്ന വലിയ പെരുന്നാളില്‍ ജോജു ജോര്‍ജ്, അലെന്‍സിയര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ക്യാപ്റ്റന്‍ രാജു, വിനായകന്‍, നിഷാന്ത് സാഗര്‍, സുധീര്‍ കരമന, ബോളിവുഡിലെ അഭിനേതാക്കളായ അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ് എന്നിവരുമുണ്ട്. ഡിസംബര്‍ 20ന് തിയറ്ററുകളില്‍ എത്തും.

We use cookies to give you the best possible experience. Learn more