| Sunday, 29th December 2019, 10:33 pm

'വലിയ പെരുന്നാള്‍' ദൈര്‍ഘ്യം കുറച്ചെത്തി; പുതിയ വേര്‍ഷനും മികച്ച അഭിപ്രായം നേടുന്നതില്‍ സന്തോഷം അറിയിച്ച് ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിസ്മസ് റിലീസായി എത്തിയ ഷൈന്‍ നിഗത്തിന്റെ പുതിയ ചിത്രം വലിയ പെരുന്നാളിന്റെ ദൈര്‍ഘ്യം ഇറങ്ങിയ സമയം മുതല്‍ ചര്‍ച്ചയായിരുന്നു. മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യത്തിലായിരുന്നു സിനിമ തിയറ്ററുകളിലെത്തിയത്. പ്രേക്ഷക പ്രീതിയും മികച്ച അഭിപ്രായവും നേടിയെങ്കിലും ചിത്രത്തിന്റെ ദൈര്‍ഘ്യം അല്‍പം കൂടുതലാണ് എന്ന് അഭിപ്രായം വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ച പുതിയ വേര്‍ഷനുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. പുതിയ വേര്‍ഷനും തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുന്നതില്‍ ചിത്രത്തിലെ നായകനായ ഷെയ്ന്‍ നിഗം ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷം അറിയിച്ചു.

DoolNews Video

നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒന്‍പത് ഗാനങ്ങള്‍ ഉള്ള ചിത്രത്തില്‍ ബെന്നി ദയാല്‍, ഷഹബാസ് അമന്‍, സൂരജ് സന്തോഷ്, ഇമാം മജ്ബൂര്‍ എന്നിവര്‍ ഒന്നിക്കുന്നു. റെക്സ് വിജയന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുരേഷ് രാജനാണ് സിനിമയുടെ ഛായാഗ്രഹണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിമല്‍ ഡെന്നിസും തസ്രീക് അബ്ദുല്‍ സലാമും ചേര്‍ന്നാണ് രചന. ഡിസംബര്‍ 20ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് ആണ് നിര്‍മിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് ആണ് വലിയപെരുന്നാള്‍ അവതരിപ്പിക്കുന്നത്.

അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാന ചിത്രമാണ് വലിയപെരുന്നാള്‍. നടന്‍ ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വെബ് സീരിസുകളിലൂടെ പ്രശസ്തയായ ഹിമികയാണ് പൂജയായി എത്തുന്നത്. ഇരുവര്‍ക്കും പുറമേ നവാഗതരായ ഒരുപാട് താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more