| Friday, 6th December 2019, 10:39 am

'ഞാനാണ് നാടുവാഴി... നാട്ടാരെ കണ്ണില്‍ പൂഴി'; ഷെയിന്‍ നിഗത്തിന്റെ വലിയ പെരുന്നാളിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷെയിന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രം വലിയ പെരുന്നാളിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. സൂരജ് സന്തോഷും ഇമാം മജ്ബൂറും ചേര്‍ന്ന് പാടിയ ഗാനത്തിന് സംഗീതമൊരുക്കിയത് റെക്‌സ് വിജയനാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.വി അബൂബക്കര്‍ മാസ്റ്ററാണ് രചന. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററില്‍ എത്തുക.

നേരത്തെ ഈദ് റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് വൈകുകയായിരുന്നു. നവാഗതനായ ഡിമില്‍ ഡെന്നീസാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ എഴുതിയിരിക്കുന്നതും ഡിമിലാണ്.


ഷെയ്‌നിന് പുറമെ വിനായകന്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more