| Sunday, 27th October 2019, 5:33 pm

വാളയാര്‍ കേസ്; കോടതി വെറുതെ വിട്ടവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാര്‍ കേസില്‍ കോടതി വെറുതെ വിട്ടവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.ഐ.എം. കേസില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും അപ്പീല്‍ നല്‍കണമെന്നും പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.

കേസില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ, പെണ്‍കുട്ടികളുടെ അമ്മയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു സുഭാഷ് ചന്ദ്രബോസ്. അന്വേഷണം ശരിയായ ദിശയില്‍ നടത്താത്ത പൊലീസില്‍ വിശ്വാസമില്ലെന്നും വീണ്ടുമന്വേഷിച്ചാല്‍ രാഷ്ടീയ ഇടപെടല്‍ ഉണ്ടായേക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകുന്നതില്‍ വിശ്വാസമില്ലെന്നും യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കാന്‍ പൊലീസ് അന്വേഷണം പോരെന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം, വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് പൊലീസ്. തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിയ്ക്ക് എതിരെയാണ് പൊലീസ് അപ്പീല്‍ നല്‍കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

We use cookies to give you the best possible experience. Learn more