| Monday, 4th November 2019, 9:36 am

വാളയാര്‍ കേസ്, പാലക്കാട് നാളെ യു.ഡി.എഫ് ഹര്‍ത്താല്‍; മുല്ലപ്പള്ളിയുടെ ഉപവാസം ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ ദൂരൂഹമായി മരണപ്പട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ പാലക്കാട് യു.ഡി.എഫ് ഹര്‍ത്താല്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവാസമിരിക്കും.

രാവിലെ ഒമ്പത് മണി മുതല്‍ ആറ് മണിവരെയാണ് ഉപവാസം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഉപവാസസമരം ഉദ്ഘാടനം ചെയ്യുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും സമരം നടത്തുന്നുണ്ട്. നാട്ടുകാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്നലെയാണ് ആരംഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാളയാര്‍ കേസില്‍ ഇടക്കാലത്ത് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച ജലജ മാധവനെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു. ജലജ മാധവന്‍ കേസ് അട്ടിമറിച്ചെന്നും പ്രധാന സാക്ഷികളെ വിസ്തരിച്ചില്ലെന്നും ആണ് ബി.ജെ.പി ആരോപിക്കുന്നത്.

എന്നാല്‍ മൂന്നുമാസക്കാലത്തെ തന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഒന്നും വരുത്തിയിട്ടില്ലെന്നാണ് ജലജ മാധവന്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more