| Tuesday, 12th November 2019, 10:57 am

വാളയാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വാളയാര്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി ദേശീയ പട്ടികജാതി കമ്മീഷന്‍.

പെണ്‍കുട്ടികളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറില്‍ നിന്നും പട്ടികജാതി കമ്മീഷന്‍ വിവരങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുകനാണ് തിങ്കളാഴ്ച ഇക്കാര്യം പറഞ്ഞത്.
പോക്‌സോ കോടതി കുറ്റവാളികളെ വെറുതെ വിട്ട സാഹചര്യത്തില്‍ സന്നദ്ധസംഘടനകളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.

പ്രതികളെ രക്ഷിക്കാന്‍ കേരള പൊലീസ് അന്വേഷണത്തെ വഴിതിരിച്ച് വിടുകയാണെന്നാണ് അവര്‍ ആരോപിക്കുന്നത്.

പട്ടിക ജാതി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയന്തി ലാക്ക്, അഡീഷണല്‍ ഡി.ജി.പി (നിയമം) ഷെയ്ഖ് ദാര്‍വേഷ് സാഹേബ്, മുരുകന്‍ എന്നിവര്‍ കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

‘പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയ കേസില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു’. മുരുകന്‍ പറഞ്ഞു.

ഇത് സംബന്ധമായ അടുത്ത വാദം കേള്‍ക്കുന്നത് നവംബര്‍ 21 നാണ്. 2017 ജനുവരിയിലാണ് മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇളയ പെണ്‍കുട്ടിയെ മാര്‍ച്ചിലും തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാക്രമണത്തിനിരയായതായി പറയുന്നുണ്ട്.

നാല് പേരെയാണ് ആത്മഹത്യ പ്രേരണയും ലൈംഗികാക്രമണവും ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more