പാലക്കാട്: വാളയാര്‍ക്കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.കേസിന്റെ വിചാരണ വീണ്ടും നടത്തണമെന്നും കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടു.
പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെയാണ് അമ്മ അപ്പീല്‍ നല്‍കിയത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായും ആരോപിക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിചാരണക്കോടതിയ്‌ക്കെതിരെയാണ് പ്രധാനമായും ആരോപണം ഉന്നയിക്കപ്പെട്ടത്. വിചാരണക്കോടതിയില്‍ നീതിയുക്തമായല്ല വിചാരണ നടന്നതെന്നും വിചാരണ നടത്തുന്നതില്‍ വീഴ്ച പറ്റിയെന്നും അപ്പീലില്‍ ആരോപിക്കുന്നുണ്ട്. അതുകൊണ്ട് കേസിന്റെ വിചാരണ വീണ്ടും നടത്തണം എന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. കേസ് സി.ബി.ഐയെ കൊണ്ടു വീണ്ടും അന്വേഷിപ്പിക്കണമെന്നും അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാളയാര്‍ കേസ് വളരെ ലാഘവത്തോടെയും മുന്‍വിധിയോടുകൂടിയുമാണ് കൈകാര്യം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കേസ് അട്ടിമറിച്ചെന്നും അപ്പീലില്‍ പറയുന്നു. ജില്ലാ ശിശുക്ഷേമ സമിതിയും പ്രൊസിക്യുഷനും പ്രതികളെ സഹായിച്ചെന്നും അപ്പീലില്‍ ആരോപിക്കുന്നുണ്ട്.