വാളയാര്‍ കേസില്‍ ദുരൂഹതകള്‍; ആരോപണവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ; 'സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം'
പാലക്കാട്: വാളയാര്‍ കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് എം.എല്‍.എ ഷാഫി പറമ്പില്‍. കേസില്‍ പ്രതികള്‍ക്കുവേണ്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് ഇടപെട്ടു. ഇത് ദുരൂഹമാണ്. പ്രതിക്ക് വേണ്ടി സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഹാജരാവുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കേസില്‍ സി.ഡബ്ലു.സി ചെയര്‍മാന്‍ ഇടപെട്ടത് വിവാദമായതിനെത്തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകന് കൈമാറുകയായിരുന്നു. ഇത് സാമൂഹ്യനീതി വകുപ്പ് അന്വേഷിച്ചെങ്കിലും ചെയര്‍മാന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചു. വി.മധു മൂത്ത കുട്ടിക്ക് നേരെ ലൈംഗിതാധിക്രമം നടത്തുന്നത് നേരിട്ട് കണ്ടകാര്യം കോടതിയില്‍ പറഞ്ഞിരുന്നു. എന്നിട്ടും അന്വേഷണം ആ രീതിയില്‍ നടന്നില്ലെന്നാണ് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ