Valayar Case
വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; അന്വേഷണച്ചുമതല റിട്ട. ജഡ്ജി എസ്. ഹനീഫയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 21, 11:02 am
Thursday, 21st November 2019, 4:32 pm

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തില്‍ ആണ് തീരുമാനം.

വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ്.ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വിഴ്ച പരിശോധിക്കും.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ തുടരന്വേഷണവും വിചാരണയും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചിരുന്നു. ഇന്നലെയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ തുടരന്വേഷണവും തുടര്‍വിചാരണയും ആവശ്യപ്പെട്ട സര്‍ക്കാര്‍ പൊലീസിനെതിരെയും പ്രൊസിക്യൂഷനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് അപ്പീലില്‍ ഉന്നയിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ ഒരു സാധാരണ കേസ് അന്വേഷിക്കുന്ന

ലാഘവത്തിലായിരുന്നു പൊലീസിന്റെ നടപടികളെന്നും ആദ്യകുട്ടിയുടെ മരണത്തില്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അപ്പീലില്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാറ്റിയിരുന്നു.