വളാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍
Kerala News
വളാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2021, 11:18 pm

മലപ്പുറം: വളാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. കഞ്ഞിപ്പുരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ അയല്‍വാസി അന്‍വറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഞ്ഞിപ്പുര ചോറ്റൂര്‍ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെ ക്വാറിയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

മൃതദേഹം സംഭവസ്ഥലത്ത് നിന്ന് 40 ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെതാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ട പെണ്‍കുട്ടിയെ കാണാതായത്. 21 കാരി സുബീറ ഫര്‍ഹത്തിനെയാണ് കാണാതായത്.

ജോലി സ്ഥലത്തേക്ക് പോവുന്ന വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ പെണ്‍കുട്ടി നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് എങ്ങോട്ടു പോയെന്ന് സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Valanchery dead body found, one in police custody