| Saturday, 17th September 2011, 5:31 pm

വാജ്‌പേയിയുടെ കത്ത് മോഡിയെ വേട്ടയാടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : 2002ലെ ഗുജറാത്ത കലാപ സമയത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പ്രധാന മന്ത്രിയായിരുന്ന വാജ്‌പേയി അയച്ച കത്ത് പുറത്തായി. കത്തിലെ വിവരങ്ങള്‍ സാമുദായിക ഐക്യത്തിന് വേണ്ടി ഉപവസിക്കുന്ന നരേന്ദ്രമോഡിക്ക് തിരിച്ചടിയാകുകയാണ്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് കത്ത് പുറത്തെത്തിയത്. 2002 ജൂണ്‍ 1ന് എഴുതപ്പെട്ട കത്ത് കലാപത്തിനു ശേഷമുള്ള ഗുജറാത്തിലെ ദുര്‍ബലമായ സാമുദായിക അന്തരീക്ഷത്തെക്കുറിച്ചുള്ള വാജ്‌പേയിയുടെ ആശങ്കകളും സംശയങ്ങളുമാണ് അടങ്ങിയിട്ടുള്ളത്.

രാജ്യധര്‍മ്മം കൈവിടരുതെന്നും ഒരിക്കലും ജാതി-മത വിവേചനം നടത്തരുതെന്നുമുള്ള മോഡിക്കുള്ള വാജ്‌പേയിയുടെ പ്രശസ്തമായ ഉപദേശത്തിനു ശേഷമാണ് ഈ കത്ത് എഴുതപ്പെട്ടത്. ഇരകളിലേക്ക് കൂടുതല്‍ ദുരിതാശ്വാസ സഹായം എത്തിക്കാനും പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഗ്രഹം കത്തില്‍ വ്യക്തമാണ്.

വളരെ താഴെക്കിടയില്‍ നിന്നുള്ള കണക്കുകള്‍ സഹായം ലഭ്യമാക്കാന്‍ ആവശ്യമാണെന്ന് കത്തില്‍ പറയുന്നു. നഷ്ടപരിഹാരവും നീതിയും ലഭ്യമാക്കണമെങ്കില്‍ മേഖലകള്‍ തിരഞെടുത്ത് പരിശേധന ആവശ്യമുണ്ട്. കാരണം, വലിയ അളവിലാണ് പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസത്തിന് വേണ്ടി ആവശ്യമെങ്കില്‍ കേന്ദ്ര ഫണ്ട് അനുവകദിക്കാമെന്നും കത്തില്‍ വാജ്‌പോയി വാഗ്ദാനം ചെയ്യുന്നുണ്ട്.

കൊല്ലപ്പെട്ടവരില്‍ പലരെയും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല, കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയിരിക്കുന്നു. തിരിച്ചറിയാത്തവരുടെ മൃതദേഹത്തിന്റെ ഡി. എന്‍. എ പരിശോധന നടത്തണം. ഇതില്‍ കാരണമില്ലാത്ത താമസം വരുത്തരുത്. അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ബോധം ജനങ്ങളുടെ വികാരങ്ങളിലുണ്ട്. ദുരിത ബാധിത പ്രദേശങ്ങളിലേക്ക തിരിച്ച് വരാന്‍ ജനങ്ങള്‍ക്ക് സൗകര്യം ചെയ്യണം. അവര്‍ക്ക് മാനസികമായ ധൈര്യം നല്‍കാന്‍ ഇത് സഹായിക്കും.

അഹമ്മദാബാദ്, ലുനവാഡ, പഞ്ചമഹല്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ആക്രമകളില്‍ നിന്ന് വീണ്ടും ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ അത് വളരെയധികം മോശമായി സ്ഥിതിഗതികളെ ബാധിക്കും.
വാജ്‌പേയി ഗുജറാത്തില്‍ സംഭവിച്ച കാര്യംങ്ങള്‍ വളരെ വ്യക്തമായി പഠിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ പുറത്തായ കത്ത് കാണിക്കുന്നുണ്ട്. അനിഷ്ടകരമായ ഈ സംഭവങ്ങളില്‍ ഇരകളായവര്‍ക്ക് സഹായം നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്താന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി ശ്രമിച്ചിരുന്നെന്ന് വ്യക്തമാക്കുന്നു. പ്രതിഛായ മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്ന പുതിയ സാഹചര്യങ്ങളില്‍ ഈ കത്ത മോഡിയെ വേട്ടയാടുമെന്നതില്‍ സംശയമില്ല.

RELATED ARTICLES

പ്രിയപ്പെട്ട മോഡീ, താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു

മല്ലികാ സാരാഭായിയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു

വികസന നാടകം മോഡിയിലെ രക്തക്കറ മായ്ക്കുമോ?

നരേന്ദ്രമോഡി ഇന്ത്യന്‍ വികസന നായകന്‍: യു.എസ്

We use cookies to give you the best possible experience. Learn more