| Monday, 26th December 2016, 10:56 am

വാജ്‌പേയി ഇപ്പോഴില്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നമ്മള്‍ക്കൊപ്പമുണ്ട്; വാജ്‌പേയി മരിച്ചെന്ന് കരുതി ബി.ജെ.പി മേയറുടെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്


അലീഗഢിലെ ധര്‍മ്മ ജ്യോതി മഹാവിദ്യാലയ സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശകുന്തള ഭാരതി. മേയറുടെ പ്രസംഗം ഞെട്ടലോടെയായിരുന്നു വേദിയിലുള്ളവര്‍ കേട്ടത്. മദന്‍മോഹന്‍ മാളവ്യയുടെയും വാജ്‌പേയുടെയും ജന്മദിനാഘോഷങ്ങള്‍ ഒന്നിച്ചായിരുന്നു നടത്തിയിരുന്നത്.


ലക്‌നൗ:  മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ബീഹാരി ജീവിച്ചിരിപ്പുണ്ടെന്നറിയാതെ അദ്ദേഹത്തെ അനുസ്മരിച്ച് ബി.ജെ.പിയുടെ അലീഗഢ് മേയര്‍ ശകുന്തള ഭാരതി. വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് ബി.ജെ.പി ജനപ്രതിനിധിയുടെ നാക്കുപിഴ.

ശകുന്തള ഭാരതിയുടെ വാക്കുകള്‍

നമ്മുടെ മുന്‍പ്രധാനമന്ത്രി അടല്‍ബീഹാരി വാജ്‌പേയി ഇപ്പോള്‍ നമ്മോടൊപ്പമില്ല, പക്ഷെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്.

അലീഗഢിലെ ധര്‍മ്മ ജ്യോതി മഹാവിദ്യാലയ സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശകുന്തള ഭാരതി. മേയറുടെ പ്രസംഗം ഞെട്ടലോടെയായിരുന്നു വേദിയിലുള്ളവര്‍ കേട്ടത്. മദന്‍മോഹന്‍ മാളവ്യയുടെയും വാജ്‌പേയുടെയും ജന്മദിനാഘോഷങ്ങള്‍ ഒന്നിച്ചായിരുന്നു നടത്തിയിരുന്നത്.


മേയറുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പിക്കകത്ത് നിന്നും മറ്റു നേതാക്കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഇതിനു മുമ്പും നിരവധി വിവാദപ്രസ്താവനകള്‍ നടത്തിയ നേതാവാണ് ശകുന്തള ഭാരതി. അലീഗഢ് സര്‍വകലാശാലയില്‍ ബീഫ് വിളമ്പിയെന്നും സര്‍വകലാശാല അധികൃതര്‍ പശുവിനെ കൊന്നും ക്ഷേത്രം തകര്‍ത്തെന്നും ഇവര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more