തന്റെ കാലത്തും മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു; സിനിമ ഇന്നും പുരുഷ കേന്ദ്രീകൃതമാണെന്നും നടി സുപര്‍ണ ആനന്ദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th November 2019, 10:55 pm
ന്യൂദല്‍ഹി: താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്ന കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നതായി നടി സുപര്‍ണ ആനന്ദ്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പരാമര്‍ശം.
അവസരം ലഭിച്ചാല്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ കാലത്തും മലയാളസിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. കാസ്റ്റിംഗ് കൗച്ച് സങ്കടകരമാണ് എന്നും അവര്‍ പറഞ്ഞു.