2010 ല്‍ മമ്മൂട്ടിയേയും പൃഥ്വിരാജിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി പോക്കിരിരാജാ സംവിധാനം ചെയ്തുകൊണ്ടാണ് വൈശാഖ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പിന്നീട് സീനിയേഴ്‌സ്, കസിന്‍സ്, മല്ലു സിംഗ്, പുലി മുരുകന്‍ എന്നിങ്ങനെ വന്‍വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് താനൊരു മികച്ച കൊമേഷ്യല്‍ സംവിധായകനാണെന്ന് വൈശാഖ് തെളിയിച്ചു.
സിനിമുടെ വിജയം, മനോഹാരിത അതൊക്കെ തന്നെക്കാള്‍ സ്വപ്‌നം കാണുന്നത് മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന് പറയുകയാണ് വൈശാഖ്. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് മമ്മൂട്ടിയെ പറ്റിയും മോഹന്‍ലാലിനെ പറ്റിയും തുറന്നു പറഞ്ഞത്.
‘മമ്മൂക്കയും ലാലേട്ടനുമായി ഒരു സിനിമ ചെയ്യുമ്പോള്‍ ആ സിനിമുടെ വിജയം, മനോഹാരിത അതൊക്കെ എന്നെക്കാള്‍ സ്വപ്‌നം കാണുന്നത് അവരാണ്. അവര് എനിക്ക് ഡേറ്റ് തരുന്നത് തന്നെ എന്തെങ്കിലും മികച്ചത് ലഭിക്കാനായിട്ടാണ്.
മധുരരാജ ഫൈറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് വളകരെ വിഷമമുണ്ടായ സാഹചര്യമുണ്ടായി. ഫൈറ്റ് സീന്‍ എങ്ങനെയാണെന്ന് അറിയാനായി ഒരു കൗതുകത്തിനായി ഞാന്‍ റോപ്പിട്ടിട്ട് ട്രൈ ചെയ്തു നോക്കിയിരുന്നു. അപ്പോള്‍ അതിന്റെ പെയ്ന്‍ എനിക്ക് മനസിലായി.
ഒരു ദിവസം ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്തിട്ട് എനിക്ക് സങ്കടം തോന്നിയിട്ട് മമ്മൂക്കയുടെ കാരവാനില്‍ ചെന്ന് നോക്കി. അപ്പോള്‍ മമ്മൂക്ക ഭക്ഷണം കഴിക്കാനായി ഡ്രെസ് മാറിയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്കയുടെ ദേഹം ചുവന്ന് തടിച്ചിരിക്കുകയാണ്. ആ ഒരു വേദന ഉണ്ടായത് അദ്ദേഹം എന്റെയടുത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ നല്ല വേദന എടുക്കുമെന്ന് എനിക്ക് മനസിലാകുന്നുണ്ട്,’ വൈശാഖ് പറഞ്ഞു.
‘മോണ്‍സ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ലാല്‍ സാറിന് ഒരു ദിവസം തീരെ വയ്യായിരുന്നു. വേണമെങ്കില്‍ പൊക്കോ എന്ന് ലാല്‍ സാറിന്റടുത്ത് പറയുന്ന സമയത്ത് തമാശയായിട്ടും കാര്യമായിട്ടും എന്നോട് പറഞ്ഞു. ഞാനെന്തായായും വീഴുന്നത് വരെ ഇതങ്ങ് ചെയ്യും. ഞാന്‍ തളര്‍ന്ന് വീഴുന്നത് വരെ ഇതങ്ങ് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന് വേണമെങ്കില്‍ അത് ചെയ്യാതിരിക്കാം. സാമ്പത്തിക ഭദ്രത ഉണ്ട്. കംഫര്‍ട്ടബിളായി ജീവിക്കാം. മമ്മൂക്കയും ലാലേട്ടനും സിനിമയെ അങ്ങനെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ്,’ വൈശാഖ് കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഉദയ കൃഷ്ണയാണ് തിരക്കഥ.
റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നൈറ്റ് ഡ്രൈവാണ് ഉടന്‍ റിലീസ് ചെയ്യുന്ന വൈശാഖ് ചിത്രം. മാര്‍ച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിദ്ദീഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.