| Sunday, 14th October 2018, 8:06 pm

ആരോപണങ്ങളെ തള്ളി വൈരമുത്തു; ചിന്‍മയിയോട് നിയമ വഴി സ്വീകരിക്കാന്‍ വെല്ലുവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് സിനിമാ ഗായിക ചിന്‍മയി ഉന്നയിച്ച  ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി ഗാനരചയിതാവ് വൈരമുത്തു രംഗത്തെത്തി. ആരോപണങ്ങളെ തള്ളികളഞ്ഞ വൈരമുത്തു ചിന്‍മയിയോട് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.

“”ചിന്‍മയി പൊലീസില്‍ പരാതി നല്‍കട്ടെ. അന്വേഷണം നടക്കട്ടെ.ആരോപണമുന്നയിച്ച് നാണം കെടുത്താതെ പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്ത്””. വൈരമുത്തു പ്രതികരിച്ചു. ആരോപണങ്ങളില്‍ ചിന്‍മയി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

ALSO READ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം; അതിക്രൂരമായ പ്രവര്‍ത്തിയെന്നു മുംബൈ പ്രസ്സ് ക്ലബ്

സ്വിറ്റ്‌സര്‍ലന്‍ഡിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ സംഘാടകനായ സുരേഷിന്റെ വീട്ടിലാണ് താമസിച്ചത്. രണ്ടുദിവസത്തെ പരിപാടിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ നില്‍ക്കവേയാണ് ഒരു ദിവസം കൂടി നില്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. വീട്ടില്‍ നില്‍ക്കാതെ ഹോട്ടലില്‍ താമസിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. കാരണം ചോദിച്ചപ്പോള്‍ വൈരമുത്തുവിന്റെ ആവശ്യപ്രകാരമെന്നായിരുന്നു മറുപടി. സഹകരിച്ചില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണിപ്പെടുത്തി. എന്നാല്‍ വഴങ്ങാതെ ഞങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് മടങ്ങുകയായിരുന്നു. ഇതായിരുന്നു ചിന്‍മയിയുടെ വെളിപ്പെടുത്തല്‍.

വൈരമുത്തു സാറിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് അയ്്ക്കുന്നത് നല്ലതല്ലെന്ന് സുരേഷ് സംസാരിക്കുന്നത് കേട്ടതായും ചിന്‍മയി പറഞ്ഞിരുന്നു. ഇപ്പോള്‍ എന്റെ കരിയര്‍ നല്ല നിലയിലാണ്. അങ്ങിനെയിരിക്കെ പ്രശസ്തിക്കായാണ് ഇതൊക്കെ ചെയ്യുന്നതെന്ന് പറയുന്നത് ബാലിശമാണെന്നും ചിന്‍മയി പറഞ്ഞു.

അതേസമയം വൈരമുത്തു പറഞ്ഞതിനോട് ചിന്‍മയി ഇതുവരെ പ്രതികരിച്ചട്ടില്ല.

We use cookies to give you the best possible experience. Learn more