ബേപ്പൂര്‍ സുല്‍ത്താന്റെ തൂലികയില്‍ പിറന്ന അനശ്വര നോവല്‍ ബാല്യകാല സഖി വീണ്ടുമെത്തുന്നു. മജീദിന്റേയും സുഹറയുടേയും പ്രണയ കഥയ്ക്ക് ചലചിത്രാവിഷ്‌കാരമൊരുക്കുന്നത് നവാഗതനായ പ്രമോദ് പയ്യന്നൂരാണ്.[]
പുതിയ കാലത്തെ ബാല്യകാല സഖിയില്‍ മജീദായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. 1967 ലാണ് ബാല്യകാല സഖി ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. അന്ന പ്രേം നസീറും ഷീലയുമായിരുന്നു മജീദിനേയും സുഹറയേയും അവതരിപ്പിച്ചത്. പിന്നീട് 18 ഓളം ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു.
പുതിയ ബാല്യകാല സഖി നിരവധി പ്രത്യേകതകളുമായാണ് എത്തുന്നത്. ബഷീറിന്റെ മറ്റ് കഥാപാത്രങ്ങളായ ആനവാരി രാമന്‍ നായര്‍, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, പൊന്‍കുരിശ് തോമ, സൈനബ എന്നിവരും ബാല്യകാല സഖിയില്‍ എത്തുന്നുണ്ട്.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയെടുക്കുന്ന ചിത്രമാണ് ബാല്യകാല സഖി. കെ. രാഘവന്‍ മാഷാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഷഹബാസ് അമനാണ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്.