ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു; വിവാഹം ഒക്ടോബര്‍ 22 ന്
Mollywood
ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു; വിവാഹം ഒക്ടോബര്‍ 22 ന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th September 2018, 10:35 am

കൊച്ചി: വ്യത്യസ്തമായ ശബ്ദം കൊണ്ട് സംഗീതലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ ഗായിക വൈക്കം വിജയ ലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ സ്വദേശിയും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വരന്‍.

അടുത്ത മാസം ഒക്ടോബര്‍ 22 നാണ് വിവാഹം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചയായിരിക്കും വിവാഹചടങ്ങുകളെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെല്ലുലോയ്ഡ്” എന്ന മലയാള സിനിമയിലെ “കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ പാട്ടും മൂളിവന്നു…” എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ചലച്ചിത്രലോകത്ത് കൂടുതല്‍ ശ്രദ്ധ നേടിയത്.

ഈ ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും തൊട്ടടുത്ത വര്‍ഷം “ഒറ്റയ്ക്ക് പാടുന്ന…” എന്ന ഗാനത്തിലൂടെ സംസ്ഥാന പുരസ്‌കാരവും വിജയലക്ഷ്മി കരസ്ഥമാക്കിയിരുന്നു.


ALSO READ: ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി; പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


മുമ്പ് വിവാഹ ശേഷം സംഗീതലോകത്ത് നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹലോചന വിജയലക്ഷ്മി നിരസിച്ചിരുന്നത് വാര്‍ത്തയായിരുന്നു. സംഗീത ലോകത്ത് നിന്ന് ഒരിക്കലും തനിക്ക് വിട്ടു നില്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.

അതേസമയം വിജയലക്ഷ്മിയുടെ സംഗീതം ഏറെ ഇഷ്ടപ്പെടുന്ന അനൂപ് അവരെ തന്നെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിന്റെ വ്യക്തിപ്രഭാവമാണ് വിജയലക്ഷ്മിയെ ആകര്‍ഷിച്ചത്.