| Monday, 12th June 2017, 7:45 pm

കൊച്ചി മെട്രോയുടെ പിതൃത്വത്തില്‍ എല്‍.ഡി.എഫിനെ ട്രോളി സി.പി.ഐ എം.എല്‍.എ സി.കെ.ആശ; വിവാദമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് വിശദീകരണ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങി നില്‍ക്കുന്ന കൊച്ചി മെട്രോയുടെ പിതൃത്വത്തെ ചൊല്ലി കേരളത്തിലെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ അവകാശ വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ എല്‍.ഡി.എഫിനെ പ്രതിസന്ധിയിലാക്കി വൈക്കം എം.എല്‍.എ സി.കെ ലത. മെട്രോയുമായി ബന്ധപ്പെട്ട് എല്‍.ഡി. എഫിന്റെ അവകാശ വാദങ്ങളെ പരിഹസിക്കുന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് സി.പി.ഐ നേതാവയ ലത മുന്നണിയെ പ്രതിസന്ധിയിലാക്കിയത്.


Also read ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് ഗുജറാത്ത് മന്ത്രിമാര്‍; സംഭവം വിവാദമായപ്പോള്‍ അദൃശ്യ ശക്തികളെ ആരാധിക്കുകയായിരുന്നെന്ന് വിശദീകരണം; വീഡിയോ


കഴിഞ്ഞ ദിവസമായിരുന്നു സമീര്‍ ചെമ്മാഴത്ത് എന്നയാളുടെ പോസ്റ്റ് എം.എല്‍.എയുടെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. പോസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് എം.എല്‍.എ പോസ്റ്റ് ഡിലീറ്റടിച്ച് വിശദീകരണവുമായും രംഗത്തെത്തിയിട്ടുണ്ട്.

പുതിയ പോസ്റ്റിലും എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മെട്രോയുടെ അവവകാശ വാദത്തെ കുറിച്ചായിരുന്നു സമീറിന്റെ പോസ്റ്റ്

“ഒരാള്‍…. ഒരു വിവാഹം കഴിച്ചു ……അയാളുടെ ഭാര്യ 8 മാസം ഗര്‍ഭിണിയായ്….. ഭാര്യ 8 മാസം ഗര്‍ഭിണിയായപ്പോള്‍ ആ ഭര്‍ത്താവ് മരിച്ചു….. ഭര്‍ത്താവ് മരിച്ച ഉടനെ തന്നെ “…. ഭാര്യ….. വേറൊരാളെ കല്യാണം കഴിച്ചു ….. രണ്ടാം… വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഭാര്യ പ്രസവിച്ചു (രണ്ട് മാസത്തിനുള്ളില്‍)….. രണ്ടാം ഭര്‍ത്താവ് …..കുട്ടി എന്റേതാണെന്ന് ശക്തമായ ഭാഷയില്‍ പറഞ്ഞു…. അയല്‍വാസികള്‍ക്ക് ….. സംശയങ്ങള്‍ …… മാത്രം ബാക്കിയാക്കിയാക്കി”””””കുട്ടി വളര്‍ന്നു …….. രണ്ടാം ഭര്‍ത്താവ് ….. കുട്ടിയുടെ അച്ഛന്‍ ഞാന്‍ തന്നെയെന്ന് തീര്‍ത്ത് പറഞ്ഞു…… ഈ …കുട്ടിയുടെ യാഥാര്‍ത്ഥ പേരാണ് ….കൊച്ചി … മെട്രോ” എന്നായിരുന്നു തന്റെ ഫേസ്ബുക്കില്‍ സമീര്‍എഴുതിയത്. ഇത് ഇപ്പോഴും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.


Dont miss ‘പണ്ഡിറ്റ് മാസല്ല മരണമാസാണ്’; സമൂഹം അയിത്തം കല്‍പ്പിച്ച ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ കുരുന്നുകള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി ‘സൂപ്പര്‍’ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, വീഡിയോ


“എന്റെ അക്കൗണ്ടില്‍ നിന്ന് മനഃപൂര്‍വമല്ലതെ ഷെയര്‍ ചെയ്യപ്പെട്ട ഒരു പോസ്റ്റ് ചിലര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് നീക്കം ചെയ്തിട്ടുണ്ട്,അതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം അറിയിക്കുന്നു.”” വൈക്കത്തിന്റ് സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെ വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്,പ്രായോഗികമായി ആ കാര്യങ്ങള്‍ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങള്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കളുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നു…” എം.എല്‍.എ പറയുന്നു.

എന്നാല്‍ ഈ പോസ്റ്റിനു കീഴിലും വിമര്‍ശനങ്ങളുമായും പഴയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമായും പലരും എത്തിയിട്ടുണ്ട്.



You must read this യെച്ചൂരിയെ ആക്രമിച്ചത് സംഘപരിവാറുകാരന്‍ തന്നെ ; കുമ്മനത്തിനാകുമോ ഈ ചിത്രങ്ങള്‍ നിഷേധിക്കാന്‍


Video Stories

We use cookies to give you the best possible experience. Learn more