വിജയ് സേതുപതി ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി വൈഗ എന്റര്‍പ്രൈസസ്
Entertainment
വിജയ് സേതുപതി ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി വൈഗ എന്റര്‍പ്രൈസസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th August 2024, 7:45 pm

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര വിജയം തിയേറ്ററില്‍ കരസ്ഥമാക്കിയ ചിത്രമായിരുന്നു വിടുതലൈ. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാര്‍ട്ട് രണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ്.

ചിത്രീകരണത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയ വിടുതലൈ 2വിന്റെ റിലീസ് തീയതിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യര്‍, അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.

ആര്‍.എസ്. ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. വിടുതലൈ 2വിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ 2വിന്റെ അണിയറ പ്രവര്‍ത്തകര്‍, ഡി.ഒ.പി : ആര്‍. വേല്‍രാജ്, കലാസംവിധാനം : ജാക്കി, എഡിറ്റര്‍ : രാമര്‍, കോസ്റ്റ്യൂം ഡിസൈനര്‍ : ഉത്തര മേനോന്‍, സ്റ്റണ്ട്‌സ് : പീറ്റര്‍ ഹെയ്ന്‍ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍ : ടി. ഉദയകുമാര്‍, വി.എഫ്.എക്‌സ് : ആര്‍. ഹരിഹരസുദന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlight: Vaiga Enterprises Maryland Releases Acquired The Kerala Distribution Rights Of The Viduthalai 2 Movie