സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍വെച്ചു തന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം മാറ്റാന്‍ കഴിവുള്ള മരുന്ന് വൈദ്യാസ് ആയുര്‍വേദിക്‌സ് ആണ് വിറ്റഴിക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാര്‍ ഭോപ്പാലില്‍ സംഘടിപ്പിച്ച ആയുര്‍വേദ മേളയിലാണ് ഇത്തരമൊരു മരുന്ന് വിറ്റഴിക്കുന്നുവെന്നതാണ് ശ്രദ്ധേയം.
ആയുര്‍വേദരംഗത്ത് വിദഗ്ധരെന്ന് അവകാശപ്പെടുന്ന നിരവധിപേരാണ് വൈദ്യാസ് ആയുര്‍വേദിക്‌സിലൂടെ ഇത്തരമൊരു പ്രത്യതേകമരുന്നുമായി ശാസ്ത്രത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.
വാര്‍ത്തയെ കുറിച്ച് കൂടുതലറിയാനായി വൈദ്യാസ് ആയുര്‍വേദിക്‌സുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടറോട് ഗര്‍ഭപാത്രത്തില്‍വെച്ചു തന്നെ കുഞ്ഞിന്റെ ലിംഗം മാറ്റാന്‍ സാധിക്കുന്ന മരുന്ന് ഉണ്ടെന്നും അത് അനുഭവത്തില്‍ മനസിലായെന്നുമാണ് ഒരു യുവതി വ്യക്തമാക്കിയത്.” അതെ, ഇത് സാധ്യമാണ്. ഒരു മകനെ ആഗ്രഹിക്കുന്ന എനിക്ക് അത് സാധ്യമായിട്ടുണ്ടെന്നായിരുന്നു “കാണ്‍പൂരില്‍ നിന്നുള്ള ഈ യുവതിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ ഇത്തരമൊരു മരുന്നിനെ കുറിച്ചുള്ള വാദം പോലും ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതാണെന്നാണ് നിരീക്ഷകര്‍ പറുന്നത്. ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളേക്കാള്‍ കൂടുതല്‍ ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കണമെന്ന ആവശ്യത്തിലാണ് ഇത്തരമൊരു മരുന്ന് വിപണിയിലെത്തുന്നതെന്നും അത് സര്‍ക്കാര്‍ തന്നെ നേരിട്ട് നടത്തുന്ന ഒരു മേളയില്‍ സ്ഥാനം പിടിച്ചുവെന്നതും ശ്രദ്ധേയമാണെന്നും വിലയിരുത്തലുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു മേളയില്‍ ഇത്തരമൊരു ഉത്പ്പനം വില്‍പ്പനയ്‌ക്കെത്തുക എന്നത് തന്നെ ഞെട്ടലുളവാക്കുന്ന കാര്യമാണെന്ന് സാമൂഹ്യപ്രവര്‍ത്തക സരിക സിന്‍ഹ പറഞ്ഞു. പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്ന ക്യാമ്പയിനുമായി ഇറങ്ങിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മൂക്കിന് താഴെ അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ഇത്തരമൊരു ക്യാമ്പയിന്‍ തുടങ്ങിയിരിക്കുന്നതെന്നും ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സരിക സിന്‍ഹ ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്തെ തന്നെ പേരെടുത്ത മറ്റൊരു വൈദ്യനായ രാംദിന്‍ ഷഹുമായി ബന്ധപ്പെട്ടപ്പോള്‍ ഈ വിഷയത്തില്‍ ഫോണിലൂടെ പ്രതികരിക്കാന്‍ കഴിയില്ലെന്നും 1100 രൂപ മുടക്കി ഈ മരുന്ന് വാങ്ങാനുമായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്.
എന്നാല്‍ 1100 രൂപയ്ക്ക് വാങ്ങുന്ന ഈ മരുന്നില്‍ ചിലവിത്തുകളും ഒരു തരം പൊടിയുമാണ് അടങ്ങിയിട്ടുള്ളത്. ഈ ശിവലിംഗ വിത്തുകള്‍ പശുവിന്‍ പാല്‍ ചേര്‍ത്ത് പ്രത്യേക പൂജയ്ക്ക് ശേഷം ഉണ്ടാക്കുന്നതാണെന്നാണ് വൈദ്യന്റെ അവകാശവാദം
അതേസമയം ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം മാറ്റാനുള്ള ഒരു മരുന്നും ആയുര്‍വേദത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ആയുര്‍വേദരംഗത്തെ വിദഗ്ധനായ ഡോ. ഉമേഷ് ശങ്കര്‍ സാക്ഷ്യപ്പെടുത്തുന്നു