പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിനിടയില്‍ ഉണ്ടാകുന്ന മാനസിക- ശാരീരിക ബുദ്ധിമുട്ടുകള്‍ സാധാരണമായിട്ടാണ് പലരും കാണുന്നത്. ഇത്തരത്തില്‍ ഒരു അവസ്ഥയാണ് സ്ത്രീകള്‍ക്കുണ്ടാകുന്ന വജൈനിസ്മസ് എന്ന രോഗം.
സ്ത്രീകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വജൈനയുടെ ഭാഗത്ത് അതി കഠിനമായ വേദനയുണ്ടാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. സെക്‌സിന് ശേഷം മൂന്ന് ദിവസം വരെ ഈ വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്.
വജൈനയുടെ ആന്തരിക ഭാഗത്തെ മസിലുകള്‍ മുറുകുന്നതാണ് വജൈനിസ്മസ് ഉണ്ടാകാന്‍ കാരണം. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ശാരീരിക അതിക്രമങ്ങള്‍, ആഴത്തിലുള്ള മുറിവുകള്‍ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ALSO READ: പുരുഷന്‍മാരിലെ ലൈംഗികോദ്ധാരണക്കുറവിന് ഇനി ഒലീവ് ഓയില്‍ ഉപയോഗിക്കാമെന്ന് പുതിയ പഠനങ്ങള്‍
അമേരിക്കന്‍ കോളേജ് ഓഫ് ഓസ്റ്റിനേഷന്‍സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന്റെ കണക്കനുസരിച്ച് 75 ശതമാനം സ്ത്രീകളും വജൈനിസ്മസ് വേദന അനുഭവിക്കുന്നവരാണ്. സെക്‌സിലേര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന അപര്യാപ്തമായ ഫോര്‍പ്ലേകള്‍, അണുബാധ, മൂത്രാശയരോഗങ്ങള്‍ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.
അതേസമയം സെക്‌സിനെപ്പറ്റിയുള്ള അറിവില്ലായ്മയും ഭയവും ഈ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ച് കാരണങ്ങളില്ലാതെയും ഇത്തരം രോഗാവസ്ഥയുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സ്ത്രീകളില്‍ ഉണ്ടാകുന്ന ആര്‍ത്തവ വിരാമം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, മുലയൂട്ടല്‍, എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ചികിത്സ
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മസില്‍ മുറുകുന്നത് കുറയ്ക്കാനുള്ള എക്‌സൈര്‍സൈസുകള്‍ വജൈനിസ്മസ് കുറയ്ക്കാന്‍ സഹായിക്കുന്നു.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ സൈക്കോ തെറാപ്പിയോ കൗണ്‍സിലിംഗോ വേണ്ടി വരാമെന്നും പുതിയ പഠനങ്ങള്‍ പറയുന്നു.