വജൈനല്‍ ക്യാന്‍സറിന്റെ പ്രധാന കാരണങ്ങള്‍ ഇതാണ്...
Health
വജൈനല്‍ ക്യാന്‍സറിന്റെ പ്രധാന കാരണങ്ങള്‍ ഇതാണ്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th July 2018, 4:57 pm

ക്യാന്‍സര്‍ രോഗങ്ങള്‍ എല്ലാവര്‍ക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍. അപൂര്‍വ്വമായി ഉണ്ടാകുന്ന ക്യാന്‍സറുകളിലൊന്നു കൂടിയാണ് വജൈനല്‍ ക്യാന്‍സറെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സ്ത്രീകളില്‍ യോനിഭാഗത്ത് ഉണ്ടാകുന്ന ക്യാന്‍സറാണ് വജൈനല്‍ ക്യാന്‍സര്‍ എന്നറിയപ്പെടുന്നത്.

എന്നാല്‍ നമ്മുടെ ജീവിതചര്യകളിലെ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ വജൈനല്‍ ക്യാന്‍സറിനെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.


ALSO READ: ബ്രോയിലര്‍ ചിക്കന്‍ വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക


വജൈനല്‍ ക്യാന്‍സറുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അവ താഴെപ്പറയുന്നു.

സ്ത്രീകളിലുണ്ടാകുന്ന വജൈനല്‍ ക്യാന്‍സറിന്റെ പ്രധാന കാരണം വജൈനല്‍ അഡിനോസിസ് ആണ്. സാധാരണയായി പരന്ന ആകൃതിയില്‍ കാണുന്ന സ്വകാമസ് കോശങ്ങളാണ് വജൈനല്‍ ഭിത്തിയിലുള്ളത്. എന്നാല്‍ ചിലരില്‍ ഈ ഭാഗങ്ങളില്‍ ഗ്ലാന്റുലാര്‍ കോശങ്ങളാണ് ഉണ്ടാകുക. ഇതാണ് അഡിനോസിസ്. ഇതുള്ളവര്‍ക്ക് വജൈനല്‍ ക്യാന്‍സറുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അമിതമായി മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് വജൈനല്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാകുന്നു.

സെക്‌സിലൂടെയൊ ചര്‍മ്മം നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ പകരുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വജൈനല്‍ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നു.


ALSO READ: ഇന്ന് ചോക്ലേറ്റ് ദിനം; മനം മയക്കുന്ന രുചിയ്ക്കൊപ്പം ആരോഗ്യവും


വജൈനല്‍ ക്യാന്‍സറിന് കാരണമാകുന്ന ഏറ്റവും പ്രധാന ഘടകം എച്ച്.ഐ.വി വൈറസാണ്. ഈ വൈറസ് സെര്‍വിക്കല്‍ ക്യാന്‍സറിനും കാരണമാകുന്നു. അതൊടൊപ്പം വജൈനല്‍ ക്യാന്‍സറിനും വഴിയൊരുക്കും.

അതേസമയം സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്ള സ്ത്രീകള്‍ക്ക് വജൈനല്‍ ക്യാന്‍സറുണ്ടാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.