യോനിക്ക് പകരം ഉപയോഗിക്കുന്ന മലയാളവാക്ക് “നന്നാക്കല്‍” ആണ് കേരളത്തിലെ സ്ത്രീകളുടെ പ്രാഥമിക ആവശ്യം എന്ന് തോന്നുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അത് ശുദ്ധീകരിക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ ഈ ശുദ്ധികരണം ആര്‍ക്ക് വേണ്ടിയാണ് എന്ന് വിശദീകരിച്ചാല്‍ നന്നാവും.
[share]
എസ്സേയ്‌സ് / ശ്രീജിത്ത് പൊയില്‍ക്കാവ്
ഞങ്ങളോട് വനിതാ പോലീസുകാര്‍ ചോദിച്ചു… നിനക്കൊന്നും അമ്മയും പെങ്ങളും ഇല്ലെ? സൂര്യനെല്ലി കോടതി വിധിക്കെതിരെ ഞങ്ങളുടെ കൂട്ടായ്മ ആര്‍ട്ട് ഓഫ് സ്‌ട്രെഗ്ലിംഗ് അവതരിപ്പിച്ച ബലാത്സംഗ പരിശീലനക്യാമ്പ് എന്ന നാടകത്തെ തുടര്‍ന്നായിരുന്നു ഈ അറസ്റ്റ്.
ഈ നാടകം സദാചാര വിരുദ്ധം എന്ന് മുദ്രകുത്തപ്പെട്ടപ്പോഴും ഞങ്ങളില്‍ പലര്‍ക്കും ഈ ആരോപണം അസഹനീയം ആയിട്ട് പോലും തോന്നിയില്ല. കേരളത്തില്‍ ഈ നാടകം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഞങ്ങള്‍ അവതരിപ്പിച്ചു.
തെരുവില്‍ നിന്നും കിട്ടുന്ന പിരിവു പണം പങ്കിട്ട് ഞങ്ങള്‍ യാത്ര, ഭക്ഷണം, മറ്റ് ചിലവുകള്‍ എന്നിവ നടത്തി. സുഹൃത്തുക്കളുടെ വീടുകളില്‍ അന്തിയുറങ്ങി…. ഇപ്പോഴും അതൊന്നും മഹത്തായ കാര്യങ്ങള്‍ ആയി ഞങ്ങള്‍ കരുതുന്നില്ല. കാരണം അത് ഞങ്ങളുടെ ഉത്തരവാദിത്തം ആയിരിന്നു. ആരും ഞങ്ങളോട് നാടകം ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നില്ല.
അത് ഞങ്ങള്‍ സ്വയം എടുത്ത തീരുമാനം ആയിരിന്നു “ബലാല്‍സംഗ പരിശീലനക്യാമ്പ്” എന്ന നാടകം. ഞങ്ങള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്നവര്‍ തെസ്‌നി ബാനു, ശ്രീജിത, ശ്രീബിത, ഫിജി, ബിജു ഇബ്രാഹിം തുടങ്ങിയ സ്ഥിരം ആളുകളും യാത്രകളില്‍ കൂടെ ചേരുന്ന നിരവധി പേരും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിന്നു.
പുരുഷപ്രേക്ഷരെ അങ്ങേയറ്റം പ്രകോപിതരാക്കിയ ഈ നാടകം ഞങ്ങള്‍ അവതരിപ്പിച്ചത് ഗ്രാമങ്ങളില്‍ ആയിരിന്നു. സാധാരണ ആളുകള്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി. അവര്‍ പറഞ്ഞു “ഇനി ഒരു പെണ്ണിനെ എരക്കുന്നവന്റെ ലൈംഗികശേഷി ഇല്ലാതാക്കണം”. ഒരു നാടകത്തിന്റെ സ്വാഭാവികമായ സംവേദന ശക്തി മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ് ലേഖകന്‍ കൂടി ഭാഗമായ ഈ നാടകത്തെ കുറിച്ച് വിശദീകരിച്ചത്.
ഇനി സ്ത്രീ വിമോചനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഈയിടെ അവതരിപ്പിക്കപ്പെട്ട യോനിയുടെ ആത്മഗതങ്ങള്‍ (vagina monologue)നെ കുറിച്ചാണ് പറയാന്‍ പോകുന്നത്. തൃശൂരില്‍ നടക്കുന്ന വിബ്‌ജ്യോര്‍ എന്നൊരു ചലച്ചിത്ര മേളയില്‍ ഈ നാടകം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു എസ്.ഐയെ വരെ സസ്‌പെന്റ് ചെയ്തു എന്ന വാര്‍ത്തകള്‍ വന്നു.
നാടകത്തിന്റെ പോസ്റ്റര്‍ പോലീസ് നശിപ്പിച്ചതായിരിന്നു ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. യോനിയുടെ മലയാള വാക്കുമായി ബന്ധപ്പെട്ടതായിരിന്നു വിവാദം. യോനിക്ക് മലയാളത്തില്‍ ഉപയോഗിക്കപ്പെടുന്ന വാക്ക് അശ്ലീലം ആണെന്ന മഹത്തരമായ കണ്ടുപിടുത്തവും നാടകാന്ത്യത്തില്‍ അവര്‍ കണ്ടെത്തി.
യോനിക്ക് പകരം ഉപയോഗിക്കുന്ന മലയാളവാക്ക് “നന്നാക്കല്‍” ആണ് കേരളത്തിലെ സ്ത്രീകളുടെ പ്രാഥമിക ആവശ്യം എന്ന് തോന്നുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അത് ശുദ്ധീകരിക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ ഈ ശുദ്ധികരണം ആര്‍ക്ക് വേണ്ടിയാണ് എന്ന് വിശദീകരിച്ചാല്‍ നന്നാവും. വളരെ ധൃതിപ്പെട്ട് എന്തിനായിരിന്നു ഈ നാടകാവതരണം എന്ന് നിരീക്ഷിക്കുമ്പോള്‍ നിരവധി സംശയങ്ങള്‍ ഉയരുന്നു.
അടുത്തപേജില്‍ തുടരുന്നു
ഈ ഒളിച്ചോട്ടം നിങ്ങളുടെ അടച്ചിട്ട നാടകശാലകളില്‍ നിന്നുള്ള സാമ്രാജ്യത്വ വിലാപങ്ങള്‍ പോലെയാണ്. ആ വിലാപങ്ങള്‍ക്ക് കാതോര്‍ത്താല്‍ നിങ്ങള്‍ക്ക് സാമ്രാജ്യത്വം വേട്ടയാടിയ, ഇരകളാക്കിയ സ്ത്രീകളുടെ ശബ്ദം കേള്‍ക്കാം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള എവേ എന്‍സ്ലറുടെ സംഘടന ഇറാഖില്‍ സ്ത്രീകളെ അമേരിക്കന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തപ്പോള്‍ നിശബ്ദരായത് എന്തിനാണ്?
[share]
നാടകാകൃത്തായ എവേ എന്‍സ്ലറെ മലയാള സ്ത്രീകള്‍ക്ക് പരിചയപ്പെടുത്താന്‍ ഇത്ര ധൃതി എന്തിന്? ഇവിടെ ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ ഇത് അവതരിപ്പിച്ച സംഘടനകള്‍ തയ്യാറാവണം. ചോദ്യങ്ങള്‍ ചുവടെ-
1. എവേ എന്‍സ്ലറില്‍ നിന്നും നിങ്ങള്‍ നാടകം അവതരിപ്പിക്കാന്‍ നിയമപരമായി അനുവാദം വാങ്ങിയിട്ടുണ്ടോ? വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ കയ്യില്‍ ഉണ്ടോ? അതോ ഈ വെജൈന മോണോലോഗിന്റെ കോപ്പിറൈറ്റ്, കരാറുകാരുമായി ബന്ധപ്പെടാതെ നിങ്ങള്‍ക്ക് എങ്ങനെയാണ് അവതരണ അനുമതി കിട്ടിയത്. (ഈ നാടകം അമേരിക്കയ്ക്ക് പുറത്ത് അവതരിപ്പിക്കാന്‍- for all other cotnries, the vagina monologues is represented by mcr, perimony associates inc. for rights or permissions inquiries please e-mail alexia@paris-mcr.com, our rights manager- ഇവരുമായി ബന്ധപ്പെടണം എന്ന് എവേ എന്‍സ്ലറുടെ വെബ്‌സൈറ്റില്‍ തന്നെ പറയുന്നു.)
2. One billion rising പോലുള്ള ഇവരുടെ പരിപാടികള്‍ നടത്തുന്ന V-Day എന്ന സംഘടനയുടെ എന്തെങ്കിലും ഭാഗമയാണോ ഈ അവതരണം.
3. V-Event ആയാണോ ഈ അവതരണം നടന്നത്. V-Event ല്‍ പറയുന്ന നിബന്ധനകള്‍ നിങ്ങള്‍ പിന്തുടരുന്നില്ലേ?
4. V-Event നിബന്ധനകള്‍ ആയ 5 നടികള്‍, 3 അവതരണം, മറ്റ് പ്രചാരണ നിബന്ധനകള്‍ എന്നിവ തന്നെയല്ലേ ഈ അവതരണവും പിന്തുടരുന്നത്?
5. സാമ്രാജ്യത്വ അധിനിവേശത്തെ നിങ്ങള്‍ എങ്ങനെ വിലയിരിത്തുന്നു.
6. ഈ നാടകം കേരളത്തിലെ സാധാരണ സ്ത്രീ(അടിസ്ഥാന വര്‍ഗ സ്ത്രീ) കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമോ?
7. നാടകാവതരണത്തിന് വിദേശ ഫണ്ടിംഗ് ഉണ്ടോ?
8. എന്തിനായിരിന്നു കോട്ടയത്ത് നാടകം അവതരിപ്പിച്ചപ്പോള്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനം നിഷേധിച്ചത്?
9. എവേ എന്‍സ്ലറുടെ രാഷ്ട്രീയ നിലപാടുകളെ കേരളത്തില്‍, ഇന്ത്യയില്‍ എങ്ങനെ പ്രായോഗികം ആകുന്നു?
10. നിങ്ങള്‍ അവതരിപ്പിക്കുന്നത് നാടകം ആണോ? ആണെങ്കില്‍ എന്ത് കൊണ്ട് അല്ലെങ്കില്‍ എന്ത് കൊണ്ട്?
ഈ ഒളിച്ചോട്ടം നിങ്ങളുടെ അടച്ചിട്ട നാടകശാലകളില്‍ നിന്നുള്ള സാമ്രാജ്യത്വ വിലാപങ്ങള്‍ പോലെയാണ്. ആ വിലാപങ്ങള്‍ക്ക് കാതോര്‍ത്താല്‍ നിങ്ങള്‍ക്ക് സാമ്രാജ്യത്വം വേട്ടയാടിയ, ഇരകളാക്കിയ സ്ത്രീകളുടെ ശബ്ദം കേള്‍ക്കാം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള എവേ എന്‍സ്ലറുടെ സംഘടന ഇറാഖില്‍ സ്ത്രീകളെ അമേരിക്കന്‍ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തപ്പോള്‍ നിശബ്ദരായത് എന്തിനാണ്?
അപ്പോള്‍ അവര്‍ ആരുടെ പക്ഷത്താണ്. അമേരിക്കയുടേയോ ലോകത്തിലെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന പെണ്ണിന്റെയോ? ആഘോഷിക്കുമ്പോള്‍ സാംസ്‌കാരിക ആഘാതം എന്ന വാക്കൊക്കെ ഉപയോഗിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക. നിങ്ങള്‍ അവതരിപ്പിച്ചത് ഈ പറഞ്ഞ എവേ എന്‍സ്ലെറുടെ നാടകം ആണ്.
മോന്തായം വളഞ്ഞാല്‍ കഴുക്കോല് വളയും എന്നൊരു ചൊല്ലുണ്ട്. വളഞ്ഞതായാലും കഴുക്കോല് എടുക്കുന്ന അധ്വാനത്തെ പ്രശംസിക്കട്ടെ…
ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ടാവട്ടെ എന്നും ആശംസിക്കട്ടെ…
* http://www.vday.org/organize-event#how എന്ന ലിങ്കില്‍ പരിപാടിയെ കുറിച്ചുള്ള വിവരങ്ങളും നിബന്ധനകളും ലഭ്യമാണ്. ഈ വെബ്‌സൈറ്റ് പേജ് സന്ദര്‍ശിച്ചാല്‍ ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാകും…
കൂടുതല്‍ വായനയ്ക്ക്
ഒരു ആത്മഗതത്തിന്റെ ദാര്‍ശനികപ്രശ്‌നങ്ങള്‍ (04-03-2014)